ലാഹോര്‍- മരിക്കുന്നതിനു മുമ്പ്് നൂറ് വിവാഹമെങ്കിലും കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പാക്കിസ്ഥാനിലെ അറുപതുകാരന്‍. വിവാഹം കഴിയ്ക്കുക, കുഞ്ഞുങ്ങള്‍ ഉണ്ടാവുക, വിവാഹ മോചനം തേടുക ഇതാണ് ഇയാളുടെ പ്രധാന ഹോബി. ഭാര്യമാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇദ്ദേഹത്തിന്റെ പേരക്കുട്ടികളുടെ പ്രായമേ ഉള്ളൂ.
നൂറ് തവണ വിവാഹിതനാവുക, നൂറ് തവണ വിവാഹമോചനം നേടുക അതാണ് തന്റെ ജീവിതലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ ഇയാള്‍ 26 പേരെ കെട്ടി. 22 പേരെ വിവാഹമോചനം ചെയ്തു. അവരവരുടെ അമ്മമാര്‍ക്കൊപ്പമാണ് മക്കള്‍ എല്ലാവരും ജീവിക്കുന്നത്. ഭാര്യമാര്‍ക്കെല്ലാം വിവാഹ മോചനത്തിനു ശേഷം വീടും ചെലവിനുള്ള പണവും നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജ്യോത് ജീത് എന്നയാളുടെ ട്വിറ്റര്‍ പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
Pakistan में ये चिचाजान 26 शादियाँ करके 22 लड़कियों को तलाक़ दे चुका है…कह रहा है कि ये मेरा शौंक है…100 शादियाँ करूँगा…सबको तलाक़ दूँगा… pic.twitter.com/YHPk09PXRa
— Jyot Jeet (@activistjyot) February 17, 2023