അതിമനോഹരമായ ആകാശ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനുള്ള ഏറ്റവും മികച്ച ഉപകരണങ്ങളില്‍ ഒന്നാണ് ഡ്രോണുകള്‍. ചിത്രീകരണത്തിന്റെ തിരക്കില്‍ ഡ്രോണില്‍ പതിഞ്ഞ ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
ഒരു മുതല ഡ്രോണിനെ പിടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. ജലാശയത്തിന് മുകളിലൂടെ ഡ്രോണ്‍ സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു, മുതല അതിനെ പിന്തുടരുന്നത് കാണാം. ഡ്രോണില്‍നിന്നുള്ള ശബ്ദം കേട്ട് മുതല അസ്വസ്ഥനായിരുന്നു. ഡ്രോണ്‍ വെള്ളത്തിന് സമീപം എത്തിയപ്പോള്‍, മുതല പെട്ടെന്ന് വായുവിലേക്ക് ചാടി അതിനെ പിടിക്കാന്‍ ശ്രമിക്കുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ നിന്ന് ഡ്രോണ്‍ ഒഴിഞ്ഞുമാറുന്നു.
റീച്ച്ബ അനുപം എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോക്കൊപ്പം, അടിക്കുറിപ്പ് ഇങ്ങനെയാണ്: കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മുതല ഭയപ്പെടുത്തുന്ന ജീവിയാണ്, അവനോട് എതിരിടാന്‍ ആരും നില്‍ക്കില്ല. ആ ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാന്‍ താല്‍പ്പര്യമുണ്ടോ.
വീഡിയോ കാണുക:
That was a close call! Crocs are awesome, intimidating creatures that you don't want to mess with. Interested to see the footage captured by that drone - has anyone come across it?
— AT (@reach_anupam) February 19, 2023
Credit: wildlifeanimall (IG)
#nature #wildlife #drone pic.twitter.com/4o4SLF0R4N
ഒരു ലക്ഷത്തിലധികം കാഴ്ചക്കാരും 640 ലധികം റീട്വീറ്റുകളുമുള്ള വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ക്ലിപ്പ് കണ്ട് ആളുകള്‍ രസിക്കുകയും കമന്റുകളുടെ പെരുമഴ ചൊരിയുകയും ചെയ്തു. വന്യമൃഗങ്ങളെ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡ്രോണുകളെക്കുറിച്ചുള്ള ചര്‍ച്ചക്കും ഇത് പ്രേരിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)