കൊച്ചി - സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹമോചനം വെളിപ്പെടുത്തി നടി ഗൗതമി നായർ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ കയ്യടി നേടിയ ഗൗതമി നായർ, ധന്യ വർമ്മയുമായുള്ള ഒരു അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
കുറച്ച് നാൾ മുമ്പ് വിവാഹമോചിതയെന്നാണ് താരം വെളിപ്പെടുത്തിയത്. അതിനുള്ള കാര്യങ്ങളും വിശദമായി അഭിമുഖത്തിൽ പറയുന്നുണ്ട്. എന്റെ പ്രൈവറ്റ് കാര്യങ്ങൾ തീർത്തും പ്രൈവറ്റാക്കി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം പ്രൈവറ്റ് കാര്യങ്ങൾ പുറത്തെത്തിയാൽ ആളുകൾ പലതും ചിന്തിച്ചുണ്ടാക്കും. അതുകൊണ്ടാണ് ഇത് നടന്നത്, ഇത് കൊണ്ടാണ് അത് നടന്നത് എന്നതൊക്കെ. ആരുടെയെങ്കിലും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. അതുകൊണ്ട് ജനങ്ങൾ ജഡ്ജ് ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിവാഹം കഴിഞ്ഞ് മൂന്നുവർഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതൽ ഞങ്ങൾ തമ്മിൽ അറിയാമായിരുന്നു. പിന്നീട് ഡേറ്റിംഗിലായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തിൽനിന്ന് പിൻവാങ്ങിയതെന്ന് അച്ഛനും അമ്മയും ചോദിച്ചു.
ഞങ്ങൾ തമ്മിൽ ശരിക്കും പ്രശ്നമൊന്നും ഇല്ല. എന്നാൽ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോൾ രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതിൽ അത് ബാധിച്ചു. ഞങ്ങൾ കുറേ നോക്കി. എങ്ങനെയെങ്കിലും ഇതിൽ ഒരു ബാലൻസ് കണ്ടെത്താനാവുമോ എന്ന്. എന്നാൽ അതിൽ കോംപ്രമൈസ് ചെയ്യാനായില്ല.
ചിലപ്പോൾ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാൽ, കുറേ കഴിയുമ്പോൾ എന്തെങ്കിലും വിഷയം വരുമ്പോൾ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് പരസ്പരം വിരൽ ചൂണ്ടേണ്ടി വരും. അതുകൊണ്ടുതന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ഞങ്ങൾ പിരിഞ്ഞത്. കമ്യൂണിക്കേഷൻ ഒരു പ്രധാന കാര്യമാണെന്ന് ഇതിൽനിന്നും പഠിച്ചെന്നും ഗൗതമി നായർ പറഞ്ഞു.