ധര്‍മശാല- ഹിമാചല്‍ പ്രദേശിലെ ധര്‍ശാലയുടെ വടക്കന്‍ ഭാഗത്ത് ഭൂചലനം. ധര്‍മശാലയുടെ 56 കി.മീ വടക്കാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാച രാത്രി 10.38 നാണ് ഭൂകമ്പമുണ്ടായതെന്ന് ദേശീയ ഭുചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൗമോപരിതലത്തില്‍നിന്ന് 10. കി.മീ താഴ്ചയിലാണ് ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം.
ആന്ധ്രപ്രദേശിലെ എന്‍.ടി.ആര്‍ ജില്ലയിലെ നന്ദിഗാമ പട്ടണത്തില്‍ കഴിഞ്ഞ 19ന് റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 7.13 നായിരുന്നു 3.4 സെക്കന്‍ഡ് നീണ്ട ചലന.ം ഭീതിയിലായ ജനങ്ങള്‍ വീടുകള്‍ വീട്ട് റോഡുകളിലേക്ക് ഓടിയിരുന്നു. ഇതേദിവസം റിക്ടര്‍ സ്‌കെയില്‍ മൂന്ന് രോഖപ്പെടുത്തി ഭുകമ്പം മധ്യപ്രദേശിലുമുണ്ടായിരുന്നു.