ന്യൂദല്‍ഹി- വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തൊട്ടതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കേസില്‍ കുടുങ്ങി. ചെന്നൈയില്‍നിന്ന് ദല്‍ഹിയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം.
എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ പോയതല്ലെന്നും അതിന്റെ പിടിയിലാണ് തൊട്ടതെന്നും വിദ്യാര്‍ഥി പറഞ്ഞെങ്കിലും നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം. എമര്‍ജന്‍സി ഡോറിനടുത്തേക്ക് പോയ വിദ്യാര്‍ഥിയെ വിമാന ജോലിക്കാര്‍ തടഞ്ഞിരുന്നുവെന്നും തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചതെന്നും പറയുന്നു. വിമാനം ദല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥിയെ വിട്ടയച്ചുവെങ്കിലും നിയമനടപടി തുടരുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായില്ലെങ്കിലും കോടതിയില്‍ ഹാജരാകേണ്ടി വരും.
മറ്റൊരു സംഭവത്തിൽ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ച യുവാവ് അറസ്റ്റിലായി. ഹൈദരാബാദ് എയര്‍പോര്‍ട്ടിലാണ് സംഭവം. ചെന്നൈയിലേക്ക് പോകാനിരുന്ന വിമാനത്തില്‍ ബോംബുണ്ടെന്നാണ് വ്യാജ സന്ദേശം നല്‍കിയത്. വിമാനത്തില്‍നിന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബോര്‍ഡിംഗ് നിഷേധിച്ച യാത്രക്കാരനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)