Sorry, you need to enable JavaScript to visit this website.

സി.പി.എം-ആർ.എസ്.എസ് ചർച്ച രഹസ്യമല്ല; ജമാഅത്ത് വർഗീയത മറച്ചുപിടിക്കുന്നു- എം.വി ഗോവിന്ദൻ

Read More

കാസർകോട് - സി.പി.എം-ആർ.എസ്.എസുമായി നടത്തിയ ചർച്ച രഹസ്യ ചർച്ച ആയിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. അന്നത്തെ ചർച്ചക്ക് ഫലമുണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയായിരുന്നു അത്. സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം കേരളത്തിലെ ക്രമസമാധാനത്തിൽ മാറ്റമുണ്ടായി. ചർച്ചയിലെ വിവരങ്ങൾ പാർട്ടി മറച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
 ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ  വിമർശിച്ചപ്പോൾ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നാണ് ജമാഅത്തുകാർ പറയുന്നത്. ഇത് വർഗീയത മറച്ചുപിടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
 കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്നും അദ്ദേഹം പറഞ്ഞു. 
 ബിജെപിയെ വലിയ തോതിൽ  എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബി.ജെ.പിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുയാണെന്ന കോൺഗ്രസിന്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോൺഗ്രസുകാർ. സോണിയ ഗാന്ധി ഈ അഭിപ്രായം തുറന്നുപറഞ്ഞു. കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം  നടക്കുന്ന ചത്തീസ് ഗണ്ഡിൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു. ഇത് പകപോക്കലാണെന്ന് കോൺഗ്രസ് ദേശീയ നേതാക്കൾ പറയുന്നു. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ല. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 കെപിസിസിക്ക് ബി.ജെ.പിയെയാണ് പഥ്യം. ജനദ്രോഹ നയങ്ങളുടെ കാര്യത്തിൽ പിണറായിയും മോദിയും തമ്മിൽ വ്യത്യാസമില്ലെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥലജലവിഭ്രാന്തിക്ക് ഉദാഹരണമാണ്. മോദിയുടെയും കോൺഗ്രസിന്റെയും കോർപറേറ്റ് അനുകൂല നവഉദാരനയത്തിന്, ജനപക്ഷ ബദൽ ഉയർത്തുകയാണ് കേരളത്തിലെ പിണറായി സർക്കാർ. സി.പി.എമ്മിനെ സംബന്ധിച്ച് മുഖ്യശത്രു ബി.ജെ.പിയാണ്. ഒരോ സംസ്ഥാനത്തും പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുക എന്ന തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്. മുദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിനൊപ്പം അണിചേരാൻ ഭൂരിപക്ഷം പ്രാദേശിക കക്ഷികളും മടിക്കുകയാണ്. ഹിന്ദു വർഗീയവാദികൾ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. രാജ്യത്ത് കൃസ്ത്യൻ ന്യുനപക്ഷങ്ങളെയും വേട്ടയാടുകയാണ്. അതിനെതിരെ 80ഓളം സംഘടനകർ ചേർന്ന് ഡൽഹിയിൽ വലിയ പ്രതിഷേധം തീർത്തു. അവർ പറഞ്ഞത് 21 സംസ്ഥാനങ്ങളിൽ അവർ വേട്ടയാടപെടുന്നു എന്നാണ്. ആ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളമില്ല എന്നതാണ് നമ്മുടെ മേൻമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാഥാംഗങ്ങളായ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, ഡോ. കെ.ടി ജലീൽ, ജെയ്ക് സി തോമസ്, മാനേജർ പി കെ ബിജു എന്നിവരും കൂടെയുണ്ടായിരുന്നു.

Latest News