കൊച്ചി: കുടുംബപ്രശ്‌നങ്ങള്‍ക്ക് ആത്മീയതയിലൂടെ പരിഹാരം കണ്ടെത്താമെന്ന് പറഞ്ഞ് മുന്‍ വൈദികന്‍ യുവതിയെ പീഡിപ്പിച്ചു. സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വിട്ടതോടെ യുവതിയുടെ പരാതിയുമായി പോലീസിലെത്തി. സംഭവത്തില്‍ മുന്‍ വൈദികന്‍ കൊല്ലം ആദിച്ചനെല്ലൂര്‍ കൈതക്കുഴിഭാഗം പനവിള പുത്തന്‍വീട്ടില്‍ സജി തോമസിനെ (43) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ സജി തോമസ് പരിചയപ്പെടുന്നതോടെയാണ് പീഡനങ്ങളുടെ തുടക്കം. കുടുംബപ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ തീര്‍ത്തു നല്‍കാം എന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. പരിചയം പിന്നീട് ലൈംഗിക ബന്ധത്തിലേക്ക് എത്തിച്ചു. രാത്രിയില്‍ സജി തോമസ് വാട്‌സാപ്പിലൂടെ ആത്മീയ കാര്യങ്ങള്‍ സംസാരിക്കുകയും യുവതിയുടെ വിശ്വാസം പിടിച്ചു പറ്റി ഒടുവില്‍ ലൈംഗികതയിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. അടുപ്പം വളര്‍ന്നതോടെ പ്രതിയുടെ വീട്ടിലും മറ്റ് പല സ്ഥലങ്ങളില്‍ വച്ചും യുവതിയുമായി ഇയാള്‍ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതി മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. വഞ്ചിക്കപ്പെടുകയാണെന്ന് തോന്നിയതോടെ ബന്ധം അവസാനിപ്പിക്കാന്‍ യുവതി ശ്രമിച്ചപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി. തന്റെ ഫോണിലുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇയാള്‍ ഷെയര്‍ ചെയ്തു. ഇതോടെ ആകെ പ്രശ്‌നത്തിലായ യുവതി ഇയാളെ ബന്ധപ്പെട്ടപ്പോള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ എത്താന്‍ സജി തോമസ് ആവശ്യപ്പെടുകയായിരുന്നുവത്രേ. അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇത് മുതലെടുത്ത് വീണ്ടും ഒരിക്കല്‍ക്കൂടി ലോഡ്ജില്‍ എത്താന്‍ ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ലോഡ്ജില്‍ വന്നില്ലെങ്കില്‍ തന്റെ കൈയിലുള്ള കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും എല്ലായിടത്തും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഭീഷണികൂടി എത്തിയതോടെയാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഭീഷണിപ്പെടുത്തി തന്നെ പലതവണ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നു.
2010ല്‍ കണ്ണൂരിലെ പള്ളിയിലെ വികാരിയായിരുന്നു സജി തോമസ്. പിന്നീട് ബോംബെ, ബറോഡ, നാസിക് എന്നിവിടങ്ങളില്‍ വൈദികനായി പ്രവര്‍ത്തിച്ചു. നാസിക്കില്‍ വെച്ചുണ്ടായ ചില പ്രശ്്‌നങ്ങളെ തുടര്‍ന്ന് ഇയാളെ വൈദികവൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)