Sorry, you need to enable JavaScript to visit this website.

മഞ്ജുവാര്യര്‍ തിരിച്ചറിയുമോ ദിലീപിന്റെ ശബ്ദം? ഇന്ന് ദീലീപിന് നിര്‍ണ്ണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പിലെ  ദിലീപിന്റെ ശബ്ദം തരിച്ചറിയുന്നതിനായി നടി മഞ്ജു വാര്യരെ വിചാരണക്കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദത്തിന്റെ ആധികാരികത ഉറപ്പാക്കുന്നതിനാണ് മഞ്ജുവിനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുള്ളത്. മഞജ്ു ശബ്ദം തിരിച്ചറിഞ്ഞാല്‍ അത് കേസില്‍ വാദിഭാഗത്തിന് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് പ്രോസിക്യൂഷന്റെ കണക്ക് കൂട്ടല്‍  കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് മഞ്ജുവിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു.

മഞ്ജു വാര്യര്‍ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് എടുക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മഞ്ജുവിന് പുറമെ കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും കോടതി സാക്ഷികളായി വീണ്ടും വിസ്തരിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News