Sorry, you need to enable JavaScript to visit this website.

അപരിചിതരുമായി സൗഹൃദം വേണ്ട,  മലയാളികളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് 

തൃശൂര്‍-ആദ്യം നല്ല സൗഹൃദം. പിന്നീട് കുറേശെ അശ്ലീലം. മലയാളികളെ പറ്റിക്കാന്‍ ഫേസ് ബുക്ക് സുന്ദിരമാരും വിദേശ കോളുകളും വരുന്നു. എല്ലാവരും ജാഗ്രത പലിക്കണം.  മലയാളികളെ വലയിലാക്കാന്‍ ഹണി ട്രാപ്പുമായി നോര്‍ത്ത് ഇന്ത്യന്‍ ലോബിയാണ് ഫേസ്ബുക്കില്‍ സജീവമായിട്ടുള്ളത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കി ആളുകളെ വീഴ്ത്തുകയാണ് ഇവര്‍. 15 വയസ് മുതല്‍ 60 വയസ് വരെയുള്ള ആളുകള്‍ ഈ കുരുക്കില്‍ പെടുന്നുണ്ട്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ആയിരം മുതല്‍ പതിനായിരം രൂപ വരെ ഗൂഗിള്‍ പേയില്‍ ആവശ്യപ്പെടുകയാണ് തുടര്‍ന്ന്  ചെയ്യുന്നത്.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരിലാണ് ഇക്കൂട്ടര്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഈ അക്കൗണ്ടില്‍ നിന്ന് തുടരെ തുടരെ സന്ദേശങ്ങള്‍ അയച്ച് ആളുകളുമായി സൗഹൃദം സ്ഥാപിക്കും. അതിനുശേഷം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കും.
പരിചയമില്ലാത്ത അക്കൗണ്ടുകളില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നാല്‍ അത് സ്വീകരിക്കാതിരിക്കുകയാണ് വേണ്ടത്. അത്തരം അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്. ഏതെങ്കിലും കാരണവശാല്‍ ഇവരുടെ ട്രാപ്പില്‍ പെട്ടുപോയാല്‍ പണം ചോദിച്ചാല്‍ കൊടുക്കരുത്. അവര്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുകയാണ് വേണ്ടത്. ആ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയും ഫേ്സ്ബുക്ക് ഏതാനും ദിവസത്തേക്ക് ഡി ആക്ടിവേറ്റ് ചെയ്യുകയും വേണം. ഇതിലൊക്കെ ചെന്ന് പെട്ട് പിന്നീട് മോങ്ങിയിട്ട് കാര്യമില്ലെന്ന് ചുരുക്കം. 


 


 

Latest News