ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ 19 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഇസ്‌ലാമിലേക്ക് മതം മാറ്റിയെന്ന മാതാവിന്റെ പരാതിയില്‍ മുസ്ലിം യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
യുപി ബരാബങ്കിയിലെ ഒരു സ്ത്രീയാണ് തന്റെ അയല്‍ക്കാരനും ബന്ധുക്കളും ചേര്‍ന്ന് 19 വയസ്സായ മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് മാറ്റിയതായി ആരോപിച്ചത്. സംഭവത്തിന് ശേഷം മകള്‍ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് ആത്മഹത്യക്ക് പോലും ശ്രമിച്ചുവെന്ന് അവര്‍ പറഞ്ഞു.
വായിസ് മുഹമ്മദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച ലഖ്‌നൗ-ബരാബങ്കി അതിര്‍ത്തിയില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തിന് കൈമാറി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)