Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പിച്ച ശേഷം മുടിയില്‍ പിടിച്ച് റോഡിലൂടെ, പ്രതി അറസ്റ്റില്‍

റായ്പൂര്‍- കുത്തിപരിക്കേല്‍പിച്ച ശേഷം പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് റോഡിലൂടെ നടക്കുന്ന വീഡിയോ വൈറലായി. ഛത്തീസ്ഗഢിലെ റായ്പൂരിലാണം സംഭവം. രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ വസ്ത്രം. പെണ്‍കുട്ടി തളര്‍ന്നുവീഴുന്നതുവരെ അക്രമി മുടിയില്‍ പിടിച്ച് നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയുടെ കടയില്‍ നേരത്തെ ജോലി ചെയ്തിരുന്ന പതിനാറുകാരിയെ വിവാഹം ചെയ്യാന്‍ 47 കാരനായ കടയുടമ താല്‍പര്യം പ്രകടിപ്പിച്ചതായി പറയുന്നു. വിവാഹാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതാണ് ആക്രമണത്തിനു കാരണമന്ന് കരുതുന്നു.
ഇരുവരും തമ്മില്‍ കടയിലെ പണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പിരിച്ചുവിട്ടതെന്നും പറയുന്നുണ്ട്. ഗുധിയാരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി നിരീക്ഷണത്തിലാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രതി ഓംകാര്‍ തിവാരി എന്ന മനോജിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News