ബംഗളൂരു- ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ഐഫോണിന് പണം നല്‍കാനില്ലാത്തതിനാല്‍ കര്‍ണാടകയില്‍ ഇരുപതുകാരന്‍ ഇകാര്‍ട്ട് ഡെലിവറിക്കാരാനെ കുത്തിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കത്തിക്കുന്നതിന് മുമ്പ് യുവാവ് മൃതദേഹം മൂന്ന് ദിവസം തന്റെ വസതിയില്‍ സൂക്ഷിച്ചതായും പോലീസ് പറഞ്ഞു.
ഹാസനിലെ അരസിക്കെരെയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി ഓര്‍ഡര്‍ ചെയ്ത ഐഫോണുമായി എത്തിയ ഡെലിവറി ബോയി ഹേമന്ത് നായിക്കാണ് കൊല്ലപ്പെട്ടത്. നായിക്കിന് നിരവധി തവണ കുത്തേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സെക്കന്റ് ഹാന്‍ഡ് ഐഫോണ്‍ ഡെലിവറി ചെയ്യുന്നതിനായാണ് നായിക് ഹേമന്ത് ദത്തിന്റെ വസതിയില്‍ എത്തിയത്. വീട്ടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ശേഷമാണ് പണം എടുക്കാനെന്ന പോരില്‍ മറ്റൊരു മുറിയിലേക്ക് പോയത്. കത്തിയുമായി ഇറങ്ങിയ ദത്ത് ഡെലിവറി ബോയിയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. മൃതദേഹം ചാക്കില്‍ കെട്ടി മൂന്നു ദിവസത്തോളം വീട്ടില്‍ പിടിച്ചു. പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
മൃതദേഹം ഇരുചക്രവാഹനത്തില്‍ സമീപത്തെ റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
പ്രതി പെട്രോള്‍ വാങ്ങുന്നതും മൃതദേഹം കൊണ്ടുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇയാളെ പിടികൂടാനായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി ഹാസന്‍ പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)