ജയ്പൂര്‍- ഹരിയാനയില്‍ രാജസ്ഥാന്‍ സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പശു സംരക്ഷകന്‍ മോനു മനേസറിന് അനുകൂലമായി വി.എച്ച്.പി, ബജ്‌റംഗ് ദള്‍ പ്രകടനം. പശു കശാപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മനേസറിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയ നാസിര്‍, ജുനൈദ് എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചയാണ് അഗ്നിക്കിരയാക്കപ്പെട്ട വാഹനത്തില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് ഇതുവരെ ആറു പേരെയാണ് കസ്റ്റഡിയിലെടുത്തത്.
പശു സംരക്ഷകര്‍ക്ക് വേണ്ടി ഓരോ ഹിന്ദുവും രംഗത്തിറങ്ങുമെന്നും മോനു ഭായിക്ക് പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു പ്രതിഷേധ പ്രകടനം. പശുസംരക്ഷകര്‍ക്കെതിരെ കേസെടുത്ത രാജസ്ഥാനിലെ ഗെഹ് ലോട്ട് സര്‍ക്കാരിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
2016 മുതല്‍ ബജ്‌റംഗ് ദളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് മോനു മനേസര്‍. പശുക്കടത്തുകാര്‍ക്കെതിരെ തോക്കുമെന്തി ഇയാളും അനുയായികളും നിലകൊള്ളുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)