Sorry, you need to enable JavaScript to visit this website.

ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി

ന്യൂദല്‍ഹി :  തങ്ങള്‍ക്കതിരെ നടക്കുന്ന അന്വേഷണത്തില്‍ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ബിബിസി. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി റെയ്ഡ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസമാണ് മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് റെയ്ഡ് നടത്തിയത്. ബിബിസി ഓഫീസില്‍ നിന്ന് നിരവധി രേഖകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡ്രൈവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാണ് വിവരം.

അക്കൗണ്ട്‌സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നതായും ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

Latest News