കൊണ്ടോട്ടി- ഹജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്പോര്‍ട്ട് നല്‍കാന്‍ വിദേശ കാര്യമന്ത്രാലയം രാജ്യത്തെ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി എല്ലാ പാസ്പോര്‍ട്ട് കേന്ദ്രങ്ങളിലും പ്രത്യേക ഹെല്‍പ്പ് ഡസ്‌ക് തുടങ്ങണം. ഹജ് അപേക്ഷകന് മാര്‍ച്ച് 10ന് മുമ്പായി ഇഷ്യൂ ചെയ്ത 2024 ഫെബ്രുവരി മൂന്ന് വരേയെങ്കിലും കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്.
ഹജ് അപേക്ഷകള്‍ കഴിഞ്ഞ 10 മുതലാണ് ആരംഭിച്ചത്.മാര്‍ച്ച് 10 വരേയാണ് അപേക്ഷകള്‍ സ്വീകരിക്കുക.പാസ്പോര്‍ട്ടില്ലാത്തവര്‍ക്ക് അപേക്ഷക്കുമ്പോള്‍ തന്നെ പോലിസ് വെരിഫിക്കേഷന്‍ അടക്കമുള്ള പരിശോധനകള്‍ കാലതാമസമില്ലാതെ നടത്തി പാസ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.പാസ്പോര്‍ട്ടില്ലാത്തതിന്റെ പേരില്‍ ഹജിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവരുതെന്നും വിദേശ കാര്യമന്ത്രാലയം പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)