ഫ്രാങ്ക്ഫര്‍ട്ട്- ജര്‍മനിയുടെ പ്രമുഖ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ നിരവധി യാത്രക്കര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി. കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറാണ് ലോക വ്യാപകമായി വിമാന കമ്പനിയെ ബാധിച്ചത്. പല സ്ഥലങ്ങളിലും വിമാനങ്ങള്‍ വൈകി. ലുഫ്താന്‍സ ഗ്രൂപ്പിനു കീഴില്‍ വേറയും വിമാന കമ്പനികളുണ്ട്.
ഐ.ടി സംവിധാനത്തിലുണ്ടായ തകരാര്‍ ഗ്രൂപ്പിനെ മൊത്തത്തില്‍ ബാധിച്ചതായി കമ്പനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്‍മാണ ജോലിക്കിടെ ടെലിക്കോം ഗ്ലാസ് ഫൈബര്‍ കേബിളുകള്‍ മുറിഞ്ഞതാണ് തകരാറിനു കാരണമായത്. ബുധനാഴ്ച വൈകിട്ട് മാത്രമേ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കൂയെന്ന് ലുഫ്താന്‍സ പത്രക്കുറിപ്പില്‍ അറിയിച്ചു.
വിവിധ ജര്‍മന്‍ എയര്‍പോര്‍ട്ടുകളിലെ തിരക്കും ബഹളവും പ്രകടമാകുന്ന വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. ആയിരക്കണക്കിന് യാത്രക്കാരണ് എയര്‍പോര്‍ട്ടുകളില്‍ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ കാത്തുനില്‍ക്കുന്നത്. സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസല്‍സ് എയര്‍ലൈന്‍സ്, യൂറോവിംഗ്‌സ് തുടങ്ങിയവയുടെ കൂടി ഉടമകളായയ ലുഫ്താന്‍സയുടെ ഓഹരി വിലയെ പ്രതികൂലമായി ബാധിച്ചു.
പേനയും കടലാസും ഉപയോഗിച്ചാണ് കമ്പനി ബോര്‍ഡിംഗ് നടത്തുന്നതെന്നും ലഗേജുകളും മറ്റും സ്വീകരിക്കാന്‍ ഡിജിറ്റലായി സാധിക്കുന്നില്ലെന്നും യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പരാതിപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)