ഗുവാഹത്തി- ശൈശവ വിവാഹങ്ങള്‍ തകര്‍ക്കാനെന്ന പേരില്‍ അസമില്‍ വ്യാപക അറസ്റ്റ് തുടരുന്നതില്‍ വിമര്‍ശനവുമായി ഗുവാഹത്തി ഹൈക്കോടതി. സര്‍ക്കാര്‍ ആരംഭിച്ച നടപടി ജനങ്ങളുടെ സ്വകാര്യ ജീവിതം താറുമാറാക്കിയിരിക്കയാണെന്നും ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശൈശവ വിവാഹ കേസുകളില്‍ ബലാത്സംഗ കുറ്റങ്ങളും പോക്‌സോ കുറ്റങ്ങളും ചുമത്തുന്നതിനെതിരെ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കര്‍ശന നിയമങ്ങള്‍ പ്രകാരം ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുന്നത് ഭീതിദമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മുന്‍കൂര്‍ ജാമ്യവും ഇടക്കാല ജാമ്യവും തേടി നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് സുമന്‍ ശ്യാം. ഹരജിക്കാരെ ഉടന്‍ തന്നെ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)