ഇസ്‌ലാമാബാദ്- പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജാമ്യം നീട്ടാന്‍ തീവ്രവാദ വിരുദ്ധ കോടതി വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിനു പുറത്ത് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെതിരായ കോടതിയുടെ നീക്കം.
നിരോധിത ഫണ്ടിംഗ് കേസില്‍ ഇമ്രാന്‍ ഖാന് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിപി) അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തീവ്രവാദ വിരുദ്ധ നിയമപ്രകാരം പോലീസ് കേസെടുത്തതിനു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രി ഇടക്കാല ജാമ്യം നേടിയത്.
ഖാന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യമായ സമയം നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ജഡ്ജി രാജാ ജവാദ് അബ്ബാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം നടന്ന വെടിവെപ്പ് ആക്രമണത്തില്‍ ഇനിയും സുഖം പ്രാപിക്കാത്ത ഇമ്രാന്‍ ഖാന് നേരിട്ട് ഹാജരാകാനാവില്ലെന്ന് അഭിഭാഷകന്‍ ബാബര്‍ അവാന്‍ കോടതിയില്‍ ബോധിപ്പിച്ചു. അപേക്ഷിച്ചു.
എന്നാല്‍ ഈ അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച ജഡ്ജി ഇമ്രാന്‍ ഖാനെപ്പോലെ ശക്തനായ വ്യക്തിക്ക് സാധാരണ വ്യക്തിക്ക് നല്‍കാത്ത ഒരു ആശ്വാസവും നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.
പാര്‍ട്ടി ഫണ്ടിംഗിന്റെ വിശദാംശങ്ങള്‍ മറച്ചുവെച്ചതനാണ്് ഇമ്രാന്‍ ഖാനെ കമ്മീഷന്‍ അയോഗ്യനാക്കിയിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)