തിരുവനന്തപുരം - കട്ടപ്പുറത്തുള്ള കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ തലപുകച്ച് അധികൃതർ. ഇതിന്റെ ആദ്യ പടിയെന്നോണം കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാനാണ് നിർദ്ദേശശം. ഉദ്യോഗസ്ഥരുടെ യോഗത്തിൽ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറാണ് ഇത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത്.
ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ് നിശ്ചയിക്കുക. 100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തിയ്യതി തന്നെ മുഴുവൻ ശമ്പളവും നൽകും. 90 ശതമാനം എങ്കിൽ ശമ്പളത്തിന്റെ 90 ശതമാനം നൽകും. സംസ്ഥാന സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഈ നിർദ്ദേശം ഏപ്രിൽ മുതൽ നടപ്പാക്കാനാണ് നിർദേശം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
100 ശതമാനത്തിന് മുകളിൽ വലിയ തോതിൽ ടാർഗറ്റ് തികയ്ക്കുന്ന ഡിപ്പോകളിൽ ജീവനക്കാർക്ക് കുടിശ്ശിക അടക്കം ശമ്പളം നൽകാനും ആലോചനയുണ്ട്. ഇതോട് ജീവനക്കാരുടെ സംഘടനകൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ.
ഒരുദിവസം മോഡി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും; അദാനിയെ പറഞ്ഞതിന് വ്യക്തിപരമായി അധിക്ഷേപിച്ചെന്നും രാഹുൽ ഗാന്ധി
കൽപ്പറ്റ - അദാനി-നരേന്ദ്ര മോഡി ബന്ധത്തിൽ താൻ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ മീനങ്ങാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
അദാനിക്കു വേണ്ടി കേന്ദ്രസർക്കാർ ചട്ടങ്ങൾ മറികടക്കുകയാണ്. അദാനി പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണ്? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെന്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
താന് മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെന്റിലെ തന്റെ പ്രസംഗം കേന്ദ്രസർക്കാർ നീക്കം ചെയ്തു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും ഇരട്ടത്താപ്പ് സമീപനമാണ് ഉണ്ടായതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സത്യം എന്നായാലും പുറത്തു വരും. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരഭാഷ കണ്ടാലറിയാം സത്യം എവിടെയാണെന്ന്. സത്യം മോഡിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്കദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്നും ബഫർ സോൺ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയിൽ ഒരുപാട് കർഷകരെ കണ്ടു. എല്ലാവരും അസംതൃപ്തരാണ്. ചികിത്സ കിട്ടിയിരുന്നെങ്കിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തോമസിന്റെ കുടുംബം ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.