Sorry, you need to enable JavaScript to visit this website.

തരൂരിനായി മൂന്ന് എം.പിമാർ; ആലോചിക്കാമെന്ന് ഖാർഗെ, മുരളിയും ബെന്നിയും എം.കെ രാഘവനും പറഞ്ഞത് ഇങ്ങനെ...

ന്യൂദൽഹി - കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനായി കേരളത്തിലെ മൂന്ന് എം.പിമാർ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് ചർച്ച നടത്തി. സംഘടനാതലത്തിലെ അഴിച്ചുപണി ഉൾപ്പെടെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലേക്ക് കടക്കാനിരിക്കേയാണ് മുതിർന്ന മൂന്ന് കോൺഗ്രസ് നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.
 'ശശി തരൂരിന് വോട്ടർമാരിൽ വലിയ സ്വാധീനമുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഈ പൊതുസ്വീകാര്യത പാർട്ടി ഉപയോഗപ്പെടുത്തണം. അതിനാൽ, തരൂരിനു മാന്യമായ പരിഗണന നൽകണമെന്നും അദ്ദേഹത്തെ തഴയരുതെന്നും' എംപിമാരായ കെ മുരളീധരൻ, ബെന്നി ബഹനാൻ, എം.കെ രാഘവൻ എന്നിവർ ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. തരൂരിന് പ്രവർത്തക സമിതിയംഗത്വമോ സംഘടനാതലത്തിൽ പ്രധാന ചുമതലയോ നൽകണമെന്ന് എം.കെ രാഘവൻ പ്രത്യേകം ആവശ്യപ്പെട്ടു. ഉന്നത നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും പാർട്ടി ശക്തിപ്പെടുത്താൻ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകുമെന്നും ഖർഗെ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 ഈ മാസം 24 മുതൽ 26 വരെ ഛത്തീസ്ഗഡിലെ റായ്പുരിലാണ് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് വേദിയാവുക. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാലിന് പുറമെ, മുൻ മുഖ്യമന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ എ.കെ ആന്റണിയും ഉമ്മൻചാണ്ടിയുമാണ് കേരളത്തിൽനിന്ന് പ്രവർത്തകസമിതിയിൽ ഉള്ളത്. ആന്റണിക്ക് പ്രവർത്തകസമിതിയിൽ തുടരാൻ താത്പര്യമില്ല. പുതിയ ആളുവരട്ടെയെന്നാണ് അദ്ദേഹത്തിന്റെ വികാരം. അതേപോലെ അനാരോഗ്യം അലട്ടുന്ന ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പകരം, തരൂർ വരുന്നതിനോട് അദ്ദേഹത്തിന് എതിർപ്പില്ലെങ്കിലും എ കോൺഗ്രസ് വിഭാഗത്തിലെ ഒരു വിഭാഗത്തിന് ചെറിയ താൽപ്പര്യക്കുറവുണ്ടെന്നാണ് വിവരം. ശശി തരൂരിനെ പ്ലീനറി സമ്മേളനത്തിന്റെ 21 അംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ദേശീയ നേതൃത്വം ഉൾപ്പെടുത്തിയതിനെ പൊതുവേ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭ ദേശീയ തലത്തിൽ പാർട്ടി കൂടുതൽ ഉപയോഗപ്പെടുത്താനാവശ്യമായ ആലോചനകൾ ഉണ്ടാവണമെന്നാണ് പലരുടെയും അഭിപ്രായം.

Latest News