(തിരുവല്ല) പത്തനംതിട്ട - ബന്ധുവിനെ യാത്രയാക്കി ട്രെയിനിൽനിന്ന് തിരിച്ച് ഇറങ്ങുന്നതിനിടെ വീണ് യുവതി മരിച്ചു. കുന്നന്താനം സ്വദേശിനി അനു ഓമനക്കുട്ടനാണ് (32) മരിച്ചത്. തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ബന്ധുവിനോട് യാത്ര പറഞ്ഞ് ട്രെയിനിൽ നിന്ന് തിരിച്ചിറങ്ങിയപ്പോഴേയ്ക്കും ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. ചുവടുപിഴച്ച് യുവതി ശബരി എക്‌സ്പ്രസിന്റെ അടിയിൽ പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് സർജന്റെ മൊഴി; അന്വേഷണം തുടരുന്നു
കോഴിക്കോട് - കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫൊറൻസിക് സർജൻ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എ.സി.പിക്ക് മൊഴി നൽകിയതായാണ് വിവരം.
ആറ് മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. ഇത് മരത്തിൽ തൂങ്ങിയപ്പോൾ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. ആൾക്കൂട്ട ആക്രമണത്തിന് നിലവിൽ തെളിവില്ലെങ്കിലും ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങൾ പോലീസ് ഇതിനകം ശേഖരിച്ചതായും പോലീസ് വ്യക്തമാക്കി. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഒരുസംഘം മർദ്ദിച്ചിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ച് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതിനിടെ, വയനാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി കൽപ്പറ്റയിലെ വിശ്വനാഥന്റെ വെള്ളാരം കുന്നിലെ വീട് സന്ദർശിച്ചു. പ്രതിപക്ഷ നേതാവ്, വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൈക്കുഞ്ഞുമായി വിശ്വനാഥന്റെ ഭാര്യ ബിന്ദുവും അമ്മയും തങ്ങൾക്കുണ്ടായ ദുരനുഭവം രാഹുലിനോട് വിവരിച്ചു. ഏറെക്കാലത്തിന് ശേഷം കുട്ടിയുണ്ടായ സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സമഗ്ര അന്വേഷണമാണ് ആവശ്യമെന്നും കുടുംബം രാഹുലിനോട് പറഞ്ഞു. സംഭവം ദുഖകരമാണെന്നും കുടുംബത്തിന്റെ ഒപ്പം ഉണ്ടാകുമെന്നും രാഹുൽ പ്രതികരിച്ചു.