- പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിക്കും. എന്നാൽ, ഹക്കീം ഫൈസി സി.ഐ.സി നേതൃസ്ഥാനത്ത് തുടരുവോളം സി.ഐ.സിയുമായി സഹകരിക്കില്ലെന്നും സമസ്ത
കോഴിക്കോട് - കോ-ഓഡിനേഷൻ ഇസ്‌ലാമിക് കോളജസ് ജനറൽ സെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ എല്ലാഘടകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചതായി സമസ്ത നേതൃത്വം അറിയിച്ചു. പരിശുദ്ധ അഹ്‌ലുസ്സുത്തി വൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കു എതിരേ പ്രചാരണം നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി.
ഹക്കീം ഫൈസി ആദൃശ്ശേരി സി.ഐ.സി ജനറൽ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സമസ്ത സഹകരിക്കുന്നതല്ലെന്നും എന്നാൽ സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശ നിർദ്ദേശങ്ങളുമായി മുന്നോട്ടു പോവാനും യോഗം തീരുമാനിച്ചു.
ദേശീയ തലത്തിൽ വിദ്യാഭ്യാസ സംവിധാനം വ്യാപിപ്പിക്കാൻ സമസ്ത പുതിയ പാഠ്യപദ്ധതിക്കും രൂപം നൽകി. അടുത്ത അധ്യയന വർഷം മുതൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഇത് നടപ്പാക്കും. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, അനാശാസ്യ പ്രവണതകൾ എന്നിവ നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്താനുള്ള പദ്ധതികളും മറ്റും ചർച്ച ചെയ്യുന്നതിന് സമസ്തയുമായി ബന്ധപ്പെട്ട ഭൗതിക വിദ്യാഭ്യാസ സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു.
ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുള്ള മുസ്‌ലിയാർ, പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, യു.എം അബ്ദുറഹിമാൻ മുസ്‌ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ, കെ. ഉമർ ഫൈസി മുക്കം, വി മൂസക്കോയ മുസ്‌ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം മൊയ്തീൻ കുട്ടി മുസ്ല്യാർ വാക്കോട്, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, കെ.കെ പി അബ്ദുള്ള മുസ്‌ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം അബ്ദുള്ള ഫൈസി, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ബംബ്രാണ, കാടേരി മുഹമ്മദ് മുസ്‌ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാൻ ഫൈസി, കെ.എം ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ അബ്ദുള്ള മുസ്‌ലിയാർ, പി.വി അബ്ദുസ്സലാം ദാരിമി പങ്കെടുത്തു.