നെടുമ്പാശ്ശേരി- ഗള്‍ഫ് മേഖലയില്‍നിന്ന് വിവിധ വിമാനങ്ങളിലായി വന്ന മൂന്ന് യാത്രക്കാരില്‍നിന്ന് 141 ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 3132.45 ഗ്രാം സ്വര്‍ണ്ണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചത്. സമീപ കാലത്ത് കസ്റ്റംസ് വിഭാഗം ഇവിടെ നടത്തിയ ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണിത്. കഴിഞ്ഞ 12ാം തീയ്യതി വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്നര കിലോ സ്വര്‍ണത്തിന്റെ ഉറവിടം അന്വേഷിച്ച് തുടര്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
ജിദ്ദയില്‍നിന്ന് കുവൈത്ത് വഴി വന്ന അല്‍ ജസീറ വിമാനത്തിലെ യാത്രക്കാരന്‍ മലപ്പുറം സ്വദേശി യാസ്‌നില്‍നിന്ന് 1059.55 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചത്. ഇത് നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുവനാണ് ശ്രമിച്ചത്. 48 ലക്ഷം രൂപയാണ് ഈ സ്വര്‍ണ്ണത്തിന് കണക്കാക്കിട്ടുള്ള വില . ദുബായില്‍നിന്ന് എമൈറെറ്റ്‌സ് വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി അഹമ്മദില്‍ നിന്നും 916 .70 ഗ്രാം സ്വര്‍ണ്ണം പിടിച്ചു . ഇതിന്റെ മതിപ്പ് വില 44 ലക്ഷം രൂപയാണ് . സ്വര്‍ണ്ണ മിശ്രിതം മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി ഫസിലില്‍ നിന്നാണ് 49 ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണം പിടിച്ചത് 1156 .20 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത് നാല് കാപ്‌സ്യൂളുകളാക്കി സ്വര്‍ണ്ണ മിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു.
സ്വര്‍ണ്ണത്തിന് ആഭ്യന്തര വില വര്‍ദ്ധിച്ചതോടെ കള്ളക്കടത്ത് കൂടിട്ടുണ്ട് . യാത്രക്കാര്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിനും ഒളിപ്പിക്കുന്ന സ്വഭാവത്തിനും സമാനതകള്‍ ഏറേയാണ് . സ്വര്‍ണ്ണം മുന്‍കാലങ്ങളില്‍ അധികവും ബിസ്‌ക്കറ്റ് രൂപത്തിലാക്കിയാണ് കൊണ്ടു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മിശ്രിതമാക്കിയാണ് കള്ളക്കടത്ത് നടത്തുന്നത്. മിശ്രിതം കാപ്‌സ്യൂളിനുള്ളില്‍ ആക്കുന്നതിലും ഒരേ സ്വഭാവമാണ് ഉള്ളത് . ശരീരത്തില്‍ മലദ്വാരം ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ഒളിപ്പിക്കുവാന്‍ ഇത് എളുപ്പമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)