വളപട്ടണം-പ്രായപൂര്‍ത്തിയാകും മുമ്പ് ലൈംഗിക പീഡനത്തിനിരയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത യുവതിയെ സുഹൃത്തിന് കാഴ്ച വെക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
പാപ്പിനിശേരി സ്വദേശിനിയായ 25 കാരിയുടെ പരാതിയിലാണ് അഴീക്കോട് സ്വദേശിയായ ഭര്‍ത്താവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. വിവാഹം ചെയ്ത ശേഷം സുഹൃത്തിന് ഭാര്യയെ കാഴ്ച്ചവെക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയുടെ സഹോദരിയുടെ കൂട്ടകാരിയാണ് പെണ്‍കുട്ടി. തുടര്‍ന്ന് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. 2017 ല്‍ ഗുരുവായൂരില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും അതിനു ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് ശേഷം വാടക വീടുകളിലും ബന്ധുവി ടുകളിലും മാറി മാറി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയത്. ദീര്‍ഘകാലം ചികിത്സ നടത്തിയാണ് പെണ്‍കുട്ടി പിന്നീട് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതിനിടയില്‍ സുഹൃത്തിന്റെ മുന്നില്‍ നഗ്‌നയാക്കി നിര്‍ത്തിച്ച് അയാള്‍ക്ക് കാഴ്ചവെക്കാനും ശ്രമം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ പിതാവിനെ കാറിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിതയായെന്ന് പരാതിയില്‍ പറയുന്നു. വിവാഹവേളയില്‍ തന്റെ കൈവശമുണ്ടായിരുന്ന ആറ് പവന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭര്‍തൃ മാതാവ് കൈക്കലാക്കുകയും പീഡനത്തിന് കൂട്ടു നില്‍ക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഭര്‍തൃമാതാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)