കണ്ണൂര്‍- മുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടതില്ലെന്ന കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് സമുദായങ്ങളുടെ നാല് ഊരുസമിതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.
ഇക്കാര്യത്തില്‍ മല്ലിയോട്ടച്ചന്‍ സ്വീകരിച്ച നിലപാട് സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുമ്പോള്‍ മാതൃകാപരമായ തീരുമാനമാണ് ഊരുസമിതിയുടേത്.
മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന നിലപാടാണിത്. മുസ്ലിംകളടകംകം എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന ജനകീയോത്സവമാണ് മല്ലിയോട്ട് കാവിലേത്. മല്ലിയോട്ട് കാവ് വിശ്വാസികള്‍ ഒത്തുചേരുന്ന പരിപാവന കേന്ദ്രമാണ് . മുസ്ലിംകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കില്ലെന്ന ഊരുസമിതിയുടെ തീരുമാനം കാവിനെ വര്‍ഗീയവാദികളുടെ താവളമാക്കി മാറ്റാന്‍ ചിലര്‍ നടത്തുന്ന നീക്കം പൊളിക്കുന്നതാണ്.
ഇതിനിടെ ആര്‍.എസ്.എസ്സുകാരനായ കാളിയാടന്‍ പ്രകാശന്‍ സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് പോലീസ് കേസ്സെടുത്തിരുന്നു.
'മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി' എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശമാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്. സ്വാമി ആനന്ദതീര്‍ത്ഥന്‍ ജാതിവിവേചനത്തിനെതിരായി നടത്തിയ പോരാട്ടം നമുക്ക് കരുത്തു പകരേണ്ടതാണെന്നും ജയരാജന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)