തിരുവനന്തപുരം-നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. പരാതിക്കാരിക്ക് എതിരായ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാനുണ്ടെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് കാണിച്ച് പരാതിക്കാരി അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
അതേസമയം, പരാതി ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ടുകൊടുത്തിട്ടില്ലെന്നും സത്യവാങ്മൂലം വ്യാജമാണെന്നും യുവതി കോടതിയില്‍ പറഞ്ഞു. കേസില്‍ ഉണ്ണി മുകുന്ദനുവേണ്ടി ഹാജരായത് ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയെന്ന് കാണിച്ച് സൈബി ജോസ് സമര്‍പ്പിച്ച രേഖ വ്യാജമെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് കേസിലെ തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കിയത്.
സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫഌറ്റില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. രണ്ടുവര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുളള ഉണ്ണി മുകുന്ദന്റെ ഹരജികള്‍ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തളളി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)