തൃശൂര്‍-ചാവക്കാട് മണത്തലയില്‍ കടയുടെ ചില്ലു ഡോറില്‍ തലിയിടിച്ച് തെറിച്ചുവീണ വയോധികന്‍ മരിച്ചു. മണത്തല സ്വദേശിയായ ഉസ്മാന്‍ ഹാജി(84) ആണ് മരിച്ചത്. നാവികസേനയിലെ റിട്ട. ഉദ്യോഗസ്ഥനും മുന്‍ പ്രവാസിയുമാണ്. ഡ്രൈ ഫ്രൂട്ട്‌സ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. ഗ്ലാസ് ഡോര്‍ ആണെന്ന് അറിയാതെ വേഗത്തില്‍ കടയിലേക്കു കയറിയപ്പോഴാണ് അപകടം.
തലയിടിച്ച ഉടനെ തെറിച്ച് മലര്‍ന്നടിച്ചു വീഴുകയായിരുന്നു. തലയുടെ പുറകില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)