അങ്കാറ- തുര്‍ക്കിയില്‍ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നൂറു മണിക്കൂറിലേറെ കുടുങ്ങിയ ആളെ പുറത്തെടുത്തയുടന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തയുടന്‍ വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ അധ്യായമായ അല്‍ ബഖറയിലെ അവസാനത്തെ രണ്ടു സൂക്തങ്ങളാണ് ഇദ്ദേഹം പാരായണം ചെയ്തത്. അല്‍ ജസീറ പോസ്റ്റ് ചെയ്ത വീഡിയോക്കു താഴെ ആയിരങ്ങളാണ് കമന്റ് ചെയ്യുന്നത്.
28,000 പേരുടെ മരണത്തിനിടയാക്കിയ തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ 6000ഓളം കെട്ടിടങ്ങളാണ് തകര്‍ന്നു വീണത്.
മരിച്ചവരെ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടയിലാണ് അത്ഭുതപ്പെടുത്തുന്ന രക്ഷപ്പെടലുകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിരവധി കുഞ്ഞുങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഗുരുത പരിക്കില്ലാതെ രക്ഷപ്പെട്ടു.