Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്കിലൂടെ പരിചയം, ഒരുമിച്ച് താമസം.. തലക്കടിയേറ്റ് യുവതിയുടെ മരണം

പത്തനംതിട്ട- വാടക വീട്ടില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട യുവതിയുടെ മരണകാരണം തലയ്‌ക്കേറ്റ അടിയെന്ന് പോലീസ്. വെള്ളിയാഴ്ച രാത്രിയിലാണ് പുന്തല തുളസീഭവനത്തില്‍ സജിത കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് മരണകാരണം തലയ്‌ക്കേറ്റ അടിയാലാണെന്ന് കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം ഏറെനാളായി താമസിച്ചിരുന്ന പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ പോലീസ് തിരയുന്നു. വിവാഹിതയായ സജിത ഏറെ നാളായി ഭര്‍ത്താവുമായി അകന്നായിരുന്നു താമസം.
തിരുവല്ലയില്‍ ഒരു ഷോപ്പില്‍ ജോലിക്ക് നിന്ന യുവതി ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ഷൈജുവുമായി അടുത്തത്. തുടര്‍ന്ന് ഇവര്‍ വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നില്ല. സജിതക്ക് പരിക്കേറ്റതായി സുഹൃത്തുക്കള്‍ അറിയിച്ചത് പ്രകാരമാണ് പോലീസ് വീട്ടിലെത്തിയത്.
രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ സജിതയെ ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയില്‍ യുവതിയുടെ തലയ്ക്കടിച്ച മരക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. കാണാതായ ഷൈജുവിന്റെ ഫോണ്‍ ഓഫായ നിലയിലാണ്. സുഹൃത്തുക്കളെ വീട്ടിലേക്ക് വരാന്‍ വിളിച്ച ശേഷമാണ് യുവാവ് മുങ്ങിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News