തിരുവനന്തപുരം: വായ്പ എടുക്കാന്‍ എത്തിയ യുവതിയെ സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായ ബാങ്ക് മാനേജര്‍ കയറി പിടിക്കുകയും നഗ്‌നത പ്രദര്‍ശനം നടത്തുകയും ചെയ്തതായി പരാതി. വെമ്പായം സര്‍വിസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജര്‍ എസ് എസ് സുനില്‍ കുമാറിനെതിരെയാണ് സി പി എം അംഗമായ യുവതിയുടെ പരാതി. വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ജനുവരി ആറിന് വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. വായ്പ എടുക്കുന്നതിന് വേണ്ടി ഈടായി നല്‍കിയ ഭൂമിയില്‍വച്ചായിരുന്നു അതിക്രമം. യുവതിയുടെ വീട്ടില്‍ നിന്നും കുറച്ച് മാറിയാണ് ഭൂമി ഉള്ളത്. രാവിലെ മാനേജര്‍ സുനില്‍കുമാര്‍ യുവതിയെ ഫോണില്‍ വിളിച്ച് ഈട് വയ്ക്കുന്ന ഭൂമി കാണണമെന്ന് പറയുകയും മൂന്ന് മണിയോടെ സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവിടെ എത്തിയ യുവതിയെ കാര്യങ്ങള്‍ പറയുന്നതിനിടെ സുനില്‍കുമാര്‍ കടന്നു പിടിക്കുകയായിരുന്നു. കുതറിമാറിയ യുവതി സുനില്‍ കുമാറിനോട് തട്ടിക്കയറി. എന്നാല്‍ ഭൂമിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെ യുവതിക്ക് നേരെ മുണ്ട് അഴിച്ച് കാണിക്കുകയും ഭര്‍ത്താവ് ഇല്ലാത്ത ദിവസം അറിയിച്ചാല്‍ വീട്ടില്‍ വരാമെന്ന് പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
സി പി എം ബ്രാഞ്ച് അംഗമായ യുവതി ജനുവരി 10ന് ആദ്യം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ഫാറൂഖിന് പരാതി നല്‍കി. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് സുനില്‍കുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് മാറ്റി. തുടര്‍ന്ന് യുവതി 31ന് ബാങ്ക് ഭരണ സമിതിക്ക് പരാതിനല്‍കി. പ്രതിയായ സുനില്‍കുമാര്‍ യുവതിയെ ഫോണില്‍ വിളിച്ച് തെറ്റുപറ്റിയെന്നും രണ്ടു പേര്‍ക്കും കുടുംബമുണ്ടെന്നും മാപ്പ് തരണമെന്നും പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഈ മാസം ഒന്‍പതിനാണ് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)