കൊല്ലം-പരവൂരില്‍ ഒരു വയസ്സായ കുഞ്ഞുമായി ട്രെയിനിനുമുന്നില്‍ ചാടി യുവതി ജീവനൊടുക്കി. പരവൂര്‍ ഒഴുക്കുപാറ സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഒരു വയസ് പ്രായമുള്ള മകന്‍ സൂരജുമായി തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് മുന്നിലേക്ക് ശ്രീലക്ഷ്മി കുഞ്ഞുമായി ചാടുകയായിരുന്നു. ട്രെയിനിന്റെ ലോക്കോപൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)