Sorry, you need to enable JavaScript to visit this website.

കള്ളനെന്ന് വിളിച്ച് അപമാനിച്ചു; ട്രെയിനിനു മുന്നില്‍ ചാടിയ 14 കാരന്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു

വിശാഖപട്ടണം- മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ചതില്‍ മനംനൊന്ത് പതിനാലു വയസ്സുകാരന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ രക്ഷപ്പെടുത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അവസാനനിമിഷം കുട്ടി തന്നെ തീരുമാനം മാറ്റി പിറകോട്ട് വന്നതിനാലാണ് പരിക്കുകളോടെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിക്കാനായി വീടിനടുത്ത് ചുറ്റിനടന്നുവെന്ന് അയല്‍വാസി ആരോപിച്ചതാണ് കുട്ടിയെ അസ്വസ്ഥനാക്കിയതെന്ന് പറയുന്നു. അയല്‍ക്കാരന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് കടുംകൈക്ക് മുതിരുന്നതെന്ന കുറിപ്പ് എഴുതിവെച്ചിരുന്നു. വീടിനടുത്തുള്ള തേനീച്ചക്കൂട് നോക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
കിംഗ് ജോര്‍ജ്ജ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പെന്തുരുത്തി പോലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News