ബെംഗളൂരു - ബെംഗളൂരിലെ എച്ച്.സി.ജി ക്യാൻസർ സെന്ററിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തകരമെന്ന് ഡോക്ടർമാർ. ഡോ. യു.എസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയതെന്ന് മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു.
അചഛന് പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങും. തുടർ ചികിത്സ സംബന്ധിച്ച് നാളെ ഡോക്ടർമാർ യോഗം ചേർന്ന് തീരുമാനിക്കും. കൊച്ചിയിലെ ഒരു സംഘം ഡോക്ടർമാരുമായി ചർച്ച നടത്തുന്നുണ്ട്. ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും ഉമ്മൻചാണ്ടിയുടെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചെന്നും മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പമുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്ന് ഉച്ചയോടെ തിരുവന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ മെഡിക്കൽ സംഘവും സർക്കാരിന്റെ മെഡിക്കൽ ബോർഡും തുടർ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നല്കിയത്. അതിനിടെ, ചികിത്സയക്കുറിച്ചുണ്ടായ വിവാദങ്ങളെല്ലാം അനാവശ്യമാണെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും അസുഖം എളുപ്പം ഭേദമായി, പൂർണ ആരോഗ്യത്തോടെ തിരിച്ചുവന്ന് കർമരംഗത്ത് സജീവമാകാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.