കോഴിക്കോട്- പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് എം കെ മുനീര്‍ എംഎല്‍എ. ട്രാന്‍സ് ദമ്പതികളായ സഹദിനും സിയക്കും കുഞ്ഞ് ജനിച്ച സംഭവത്തിലാണ് എം. കെ മുനീറിന്റെ പ്രതികരണം. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷന്‍ പ്രസവിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല. പുരുഷന്‍ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ പോലും നടത്തുന്നത്. പുറം തോടില്‍ പുരുഷനായി മാറിയപ്പോഴും യഥാര്‍ത്ഥത്തില്‍ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെ ട്രാന്‍സ്‌മെന്‍ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
രാജ്യത്ത് ആദ്യമായാണ് ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളിലെ പുരുഷ പങ്കാളിക്ക് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന് സഹദ് ജന്മം നല്‍കുമെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ സിയ അറിയിച്ചതോടെ ഇരുവരും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)