Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ കരാറുകാര്‍ക്കെതിരെ അന്വേഷണം, പല കെട്ടിടങ്ങളും നിയമവിരുദ്ധമായി നിര്‍മിച്ചത്

അന്റാക്യ, തുര്‍ക്കി - ഭൂകമ്പത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്ന് ആറ് ദിവസത്തിന് ശേഷം, ഒരു ഗര്‍ഭിണിയും രണ്ട് ചെറിയ കുട്ടികളും ഉള്‍പ്പെടെ കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. കെട്ടിടങ്ങള്‍ വന്‍തോതില്‍ തകര്‍ന്നതിന് കാരണം നിയമവിരുദ്ധമായ നിര്‍മ്മാണ രീതികളാണെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് 130 ലധികം കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ അധികൃതര്‍ അന്വേഷണം തുടങ്ങി.
ഭൂകമ്പത്തെ നേരിടാന്‍ കഴിയാത്ത കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ ഉത്തരവാദിത്തപ്പെട്ട 131 പേര്‍ അന്വേഷണത്തിലാണെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി ബെക്കിര്‍ ബോസ്ദാഗ് പറഞ്ഞു. ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ഉണ്ടായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം  33,179 ആയി ഉയര്‍ന്നിട്ടുണ്ട്. നിരാശാജനകമായ മന്ദഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം ജനങ്ങളില്‍ രോഷം വര്‍ധിപ്പിച്ചു. വര്‍ഷങ്ങളോളമായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലെ പ്രദേശങ്ങളുടെ കാര്യം ഏറെ കഷ്ടത്തിലാണ്. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള രക്ഷാസംഘങ്ങളടക്കം  അവശിഷ്ടങ്ങള്‍ക്കിടയില്‍ അന്വേഷണം തുടരുകയാണ്. കോണ്‍ക്രീറ്റിന്റെയും മെറ്റലിന്റെയും കൂമ്പാരങ്ങള്‍ക്കിടയില്‍ തെര്‍മല്‍ ക്യാമറകള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നു. അകത്ത് കുടുങ്ങിയവരുടെ ശബ്ദം കേള്‍ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ദുരന്തസ്ഥലത്ത് നിശബ്ദത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News