കുവൈത്ത്- വസന്തകാലം പെയ്തിറങ്ങിയ കുവൈത്തിന്റെ മരുഭൂമിയില്‍ പൂക്കള്‍ വര്‍ണജാലം തീര്‍ത്തുവന്നു. രാജ്യത്ത് എല്ലായിടത്തും നുവൈറും മാള്‍വയും പൂത്തു തുടങ്ങിയതോടെയാണ് രാജ്യം നിറച്ചാര്‍ത്തില്‍ മുങ്ങിയത്.
മഞ്ഞ, പച്ച നിറങ്ങളാണ് ഈ പൂക്കള്‍ക്ക്. മഞ്ഞ, ഓറഞ്ച്, വെള്ള നിറത്തിലുള്ള സ്പ്രിംഗ് ചെടികളുടെ കൂട്ടമാണ് നുവൈര്‍. തിളക്കവും തേജസ്സും കണക്കിലെടുത്ത് സൂര്യനെപ്പോലെ കാണപ്പെടുന്നതിനാല്‍ നുവൈര്‍ എന്ന് വിളിക്കുന്നു, വ്യത്യസ്ത ഇനങ്ങള്‍ക്ക് വ്യത്യസ്ത പേരാണ്.
ശൈത്യകാലത്തും വസന്തകാലത്തും മരുഭൂമിയിലും റോഡരികിലും പൂക്കുന്ന നുവൈര്‍ പ്രാദേശികമായി 'അല്‍ഹന്‍വ', 'അല്‍ഹൂതാന്‍', 'അല്‍സംലൂക്ക്', 'അല്‍മാരാര്‍', 'അല്‍അദീദ്', 'അല്‍ ഹംബ്‌സാന്‍'എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. മാള്‍വ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തഴച്ചുവളരുന്ന വ്യത്യസ്തമായ ഒരു ചെടിയാണ്.
പ്രതികൂല കാലാവസ്ഥ, ഫ്‌ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു
ദുബായ്- റഷ്യയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അസര്‍ബൈജാനിലേക്ക് തിരിച്ചുവിട്ടു. ദുബായ് ഇന്റര്‍നാഷണലില്‍നിന്ന് (ഡിഎക്‌സ്ബി) മഖച്കല എയര്‍പോര്‍ട്ടിലേക്ക് (എംസിഎക്‌സ്) പോയ എഫ്ഇസഡ് 905 എന്ന വിമാനം ബാക്കു എയര്‍പോര്‍ട്ടിലേക്ക് (ജിവൈഡി) വഴിതിരിച്ചുവിട്ടതായി എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
'യാത്രക്കാര്‍ക്ക് ആവശ്യാനുസരണം ലഘുഭക്ഷണം നല്‍കി, ഫെബ്രുവരി 12 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.32 ന് മഖച്കലയിലേക്ക് യാത്ര തുടര്‍ന്നു. ഞങ്ങളുടെ യാത്രക്കാരുടെ യാത്രാ ഷെഡ്യൂളുകള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,' വക്താവ് കൂട്ടിച്ചേര്‍ത്തു.
മഖച്കലയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിട്ടതായി അസര്‍ബൈജാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച, സിഡ്‌നിയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം പെര്‍ത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ബ്രസല്‍സിലേക്കുള്ള മറ്റൊരു യാത്ര ഇറാഖി നഗരമായ എര്‍ബിലിലേക്കും തിരിച്ചുവിട്ടു.