ഹരിദ്വാർ - വിവാഹാഘോഷ ചടങ്ങിലേക്ക് സ്‌കോർപ്പിയോ കാർ ഇടിച്ചുകയറി ഒരു മരണം. 31 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഉത്തരാഖണ്ഡിലെ ബഹദരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹരിദ്വാറിലാണ് അപകടം.
റോഡിലൂടെ പോകുകയായിരുന്ന വിവാഹ ഘോഷയാത്രയിലേക്ക് അമിത വേഗതയിലെത്തിയ സ്‌കോർപ്പിയോ ഇടിച്ചു കയറുകയായിരുന്നു. വിവാഹ ഘോഷയാത്ര നടക്കുന്നതിനാൽ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചെങ്കിലും അബദ്ധത്തിൽ ആക്‌സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂവെന്നും പോലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു. അപകടത്തിന് പിന്നാലെ നാട്ടുകാർ കാർ ഡ്രൈവറെ പിടികൂടി മർദ്ദിച്ചു. തുടർന്ന് അപകടത്തിൽ പെട്ടവരോടൊപ്പം ഡ്രൈവറെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എ.ഐ.സി.സി പ്രവർത്തക സമിതി ആകാംക്ഷകൾക്കിടെ, ശശി തരൂർ പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ
ന്യൂദൽഹി - എ.ഐ.സി.സി പ്രവർത്തകസമിതിയിലേക്ക് ശശി തരൂരിനെ പരിഗണിക്കുമോ എന്ന ആകാംക്ഷകൾക്കിടെ, കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തി ദേശീയ നേതൃത്വം. കേരളത്തിൽനിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ പ്ലീനറി ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലുണ്ട്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും കേരളത്തിലെ തരൂരിന്റെ പര്യടനവും പാർട്ടിക്കകത്തും പുറത്ത് പൊതുസമൂഹത്തിലും തരൂരിന് വലിയ സ്വീകാര്യതയും രാഷ്ട്രീയ മൈലേജുമുണ്ടാക്കിയിരുന്നു. എങ്കിലും ഒറ്റപ്പെട്ട ചില നേതാക്കൾ തരൂരിനെ ഉൾക്കൊള്ളാൻ വിമുഖത കാണിച്ചിരുന്നു. ഈ താൽപര്യക്കുറവ് വരാനിരിക്കുന്ന പ്രവർത്തകസമിതിയിലും പ്രകടമാവുമോ ഇല്ലയോ എന്നത് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ തരൂരിനെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ പരിഗണിച്ചത് വളരെ പോസിറ്റീവായ നിലപാടായാണ് തരൂർ ഭക്തരും കോൺഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിക്കകത്തും പുറത്തുമുള്ള വലിയൊരു വിഭാഗവും കരുതുന്നത്.