ദുബായ്- ഭര്‍ത്താവ് ശുഐബ് മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ, തന്റെ നിഗൂഢമായ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഊഹാപോഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ.
വിശ്വാസത്തെക്കുറിച്ചും അതില്‍ മുറുകെ പിടിക്കുന്നതിനെക്കുറിച്ചും എഴുതിയതിന് ശേഷം ഏറ്റവും മോശമായ സമയങ്ങളില്‍ പുഞ്ചിരിക്കുന്നു എന്ന പോസ്റ്റ് കൂടി പങ്കുവെച്ചിരിക്കയാണ് സാനിയ.
ചില ദിവസങ്ങളില്‍ അവള്‍ തന്റെ ഏറ്റവും മോശം സമയങ്ങളില്‍ മികച്ച പുഞ്ചിരിയോടെ ലോകത്തെ വിഡ്ഢികളാക്കുന്നു എന്ന ഉദ്ധരണിയാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആരാധകര്‍ക്കിടയില്‍ അവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കയാണ് ഈ പോസ്റ്റ്. സാനിയ മിര്‍സയും ശുഐബ് മാലിക്കും തങ്ങളുടെ നീണ്ട ബന്ധം അവസാനിപ്പിച്ച് വിവാഹമോചിതരാകുന്നുവെന്ന ഊഹാപോഹങ്ങളാണ് മാസങ്ങളായി തുടരുകയാണ്. 2010ല്‍ വിവാഹിതരായ ഇരുവരും അന്നുമുതല്‍ ദുബായിലാണ് താമസം.
ദമ്പതികളില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, അവര്‍ ഇനി ഒരുമിച്ചല്ലെന്നും മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്റെ സഹമാതാപിതാക്കള്‍ മാത്രമാണെന്നും അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതു കാരണം നിരവധി കിംവദന്തികളാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത്.
ദമ്പതികള്‍ ഒന്നും വിട്ടുപറയുന്നില്ലെങ്കിലും ഈ കായിക ദമ്പതികളുടെ ഭാവി എന്തായിരിക്കുമെന്ന് അറിയാന്‍ ആരാധകരും പൊതുജനങ്ങളും ആകാംക്ഷയിലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)