- പിണറായിയെ പരിഹസിച്ചതെന്ന് വിശദീകരണം, പ്രതിപക്ഷ നേതാവിനോടും ചോദിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം - അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുമ്പ് താൻ പാർട്ടിയിലോ പ്രതിപക്ഷ നേതാവിനോടോ മറ്റോ ചർച്ച നടത്തിയിട്ടില്ലെന്നും പിണറായി വിജയന്റെ മുൻ പ്രഖ്യാപനത്തെ പരിഹസിക്കുകയായിരുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
നികുതി ബഹിഷ്‌കരണ സമര ആഹ്വാനമല്ല നടത്തിയത്. എന്നാൽ, സർക്കാർ തെറ്റായ നികുതി വർധനവ് തീരുമാനം തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തെക്കുറിച്ച് ആലോചിക്കാൻ നിർബന്ധിതമാവുമെന്നും സുധാകരൻ ഓർമിപ്പിച്ചു.
ജനങ്ങളെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ട രണ്ടാം പിണറായി സർക്കാറിന്റെ ബജറ്റിന് പിന്നാലെ നികുതി നൽകരുതെന്ന് സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞില്ലെന്നും, അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് പിണറായി വിജയൻ മുമ്പ് നടത്തിയത് ഓർമയുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതോട് പ്രതികരിച്ചിരുന്നത്. കോൺഗ്രസ് പാർട്ടിയിലും സുധാകരന്റെ നികുതി നൽകേണ്ടതില്ലെന്ന പ്രഖ്യാപനത്തോട് കടുത്ത വിയോജിപ്പ് ഉയർന്നിരുന്നു. ജനങ്ങളെ ഒന്നടങ്കം എരിതീയിലേക്ക് തള്ളിവിട്ട സർക്കാറിന്റെ തലതിരിഞ്ഞ നികുതി പ്രഖ്യാപനങ്ങൾക്കെതിരെ സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ വികാരമുണ്ട്. ഇത് കൂടുതൽ ആയുധമാക്കാൻ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനിരിക്കുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആകാശം വാഴാൻ പുതുതായി 500 വിമാനങ്ങൾ കൂടി; കോടികൾ എറിഞ്ഞ് എയർ ഇന്ത്യ
ന്യൂദൽഹി - ആകാശസ്വപ്‌നങ്ങൾ പൂവണയിക്കാൻ എയർ ഇന്ത്യ പുതിയ പദ്ധതിയുമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി അഭ്യന്തര-രാജ്യാന്തര യാത്രയ്ക്കായി പുതുതായി 500 വിമാനങ്ങൾകൂടി വാങ്ങാൻ രണ്ട് കമ്പനികളുമായി ധാരണയുണ്ടാക്കി. 100 ബില്യൻ യു.എസ് ഡോളറിൽ ഏറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, കരാറിനെപ്പറ്റി പ്രതികരിക്കൻ എയർ ഇന്ത്യയോ ധാരണയിലെത്തിയ വിമാനനിർമാണ കമ്പനികളോ തയ്യാറായിട്ടില്ല. ഈയിടെ, സിംഗപ്പുർ എയർലൈൻസുമായി സഹ ഉടമസ്ഥതയിലുള്ള വിസ്താര വിമാനക്കമ്പനി എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി മാറിയിട്ടുണ്ട്.
ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിന് പിന്നാലെയുള്ള തുടർ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. ഫ്രാൻസിന്റെ എയർബസ്, അവർക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്ന ബോയിങ് എന്നീ കമ്പനികൾക്ക് തുല്യമായാണ് എയർ ഇന്ത്യ വിമാനനിർമാണ കരാർ അനുവദിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. എയർബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്‌സ്, 787 വൈഡ്‌ബോഡീസ്, 777 എക്‌സ്എസ് എന്നീ വിമാനങ്ങളാണ് എയർ ഇന്ത്യ പുതുതായി വാങ്ങുന്നത്.
കൊവിഡ് 2019ന് ശേഷമുള്ള ശക്തമായ യാത്രാ കുതിച്ചുചാട്ടം വീക്ഷിക്കുന്ന ഹോം മാർക്കറ്റിൽ എയർ ഇന്ത്യയെ വലിയ ആഗോള വിമാനക്കമ്പനികളുടെ ലീഗിൽ ഉൾപ്പെടുത്താനും വിമാന നിർമ്മാതാക്കൾക്കും വിതരണക്കാർക്കും സ്വാധീനമുള്ള ഉപയോക്താവാക്കി മാറ്റാനും ഈ റെക്കോർഡ് ഓർഡറിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിലുള്ള പരാതികളെല്ലാം പരിഹരിച്ച് കുറ്റമറ്റ സേവനവും ലോകോത്തര വിമാനങ്ങളുമുള്ള ഒരു വിമാനക്കമ്പനി എന്ന നിലയിലേക്ക് വളർന്ന് സ്വദേശത്തും വിദേശത്തും പുതിയ ഗ്രാഫിലേക്ക് ഉയരാനുള്ള ചരിത്രപരമായ തീരുമാനമാകും പുതിയ ഉടമ്പടെയന്നും ഇവർ കരുതുന്നു. 1932ൽ ജെ.ആർ.ഡി ടാറ്റ തുടങ്ങിയ എയർ ഇന്ത്യയെ 1953-ൽ ദേശസാൽക്കരിക്കുകയായിരുന്നു. പിന്നീട്, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യയെ ടാറ്റ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു.