Sorry, you need to enable JavaScript to visit this website.

കള്ളക്കടത്തുകാർ സ്വർണം കടലിലേക്ക് എറിഞ്ഞു; 17.74 കിലോ സ്വർണം മുങ്ങിയെടുത്ത് സ്‌കൂബാ സംഘം

മധുര - സ്വർണ കള്ളക്കടത്തുസംഘം അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് രക്ഷപ്പെടാൻ കടലിലേക്ക് എറിഞ്ഞ സ്വർണം വീണ്ടെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം. കള്ളക്കടത്തുകാർ കടലിൽ ഉപേക്ഷിച്ച 10.5 കോടി രൂപയുടെ 17.74 കിലോ സ്വർണമാണ് കോസ്റ്റ് ഗാർഡ് കണ്ടെടുത്തത്. മധുരക്ക് സമീപത്തെ രാമനാഥപുരത്താണ് സംഭവം. ബോട്ട് കസ്റ്റഡിയിലെടുത്ത മറൈൻ പോലീസ് സംഘം ജീവനക്കാരായ നാഗൂർ കാണി (30), സാഗുബർ സാദിക് (22), മുഹമ്മദ് സമീർ (29) എന്നിവരെ അറസ്റ്റ് ചെയ്തു.
  ശ്രീലങ്കയിൽ നിന്ന് സ്വർണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസും(ഡി.ആർ.ഐ) ഇന്ത്യൻ കോസ്റ്റ് ഗാർഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മൂന്നംഗ സംഘത്തിന്റെ സ്വർണക്കടത്ത് നീക്കം പൊളിച്ചത്. ശ്രീലങ്കയിൽ നിന്ന് നാടൻ ബോട്ടിലായിരുന്നു സംഘം സ്വർണം കടത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് തടഞ്ഞുനിർത്തിയപ്പോൾ സംഘം രാമനാഥപുരം ജില്ലയിലെ മണ്ഡപം തീരത്ത് സ്വർണം കടലിലേക്ക് എറിയുകയായിരുന്നു.
 തുടർന്ന് ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത്, തീരസംരക്ഷണ സേന പ്രദേശം വളയുകയും സ്വർണം വീണ്ടെടുക്കാൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ സ്‌കൂബാ ഡൈവർമാരെ വിന്യസിക്കുകയുമായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് സ്‌കൂബാ സംഘം സ്വർണം വീണ്ടെടുത്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഹോസ്റ്റലിൽ കെട്ടിത്തൂക്കി; പ്രിൻസിപ്പൽ അറസ്റ്റിൽ
ബെംഗളൂരു - പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുർ സർ എം വിശ്വേശ്വരയ്യ പ്രീ യൂണിവേഴ്‌സിറ്റി (പി.യു) കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. പി.യു കോളജ് പ്രിൻസിപ്പൽ രമേഷാണ് അറസ്റ്റിലായത്. 
കഴിഞ്ഞ 10ന് രാത്രി 17-കാരിയായ വിദ്യാർത്ഥിനിയെ പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൊലപ്പെടുത്തി കോളജ് ഹോസ്റ്റലിൽ കെട്ടിത്തൂക്കിയ ശേഷം കുട്ടി ഹോസ്റ്റലിൽ തൂങ്ങിമരിച്ചതാണെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.
 തുടർന്ന് അന്വേഷണത്തിൽ പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ ഒളിവിൽ പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിജാപൂരിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനും പ്രതിയാണെന്ന് കുടുംബവും വിദ്യാർത്ഥികളും ആരോപിച്ചു. പ്രിൻസിപ്പലിനെതിരെ കുടുംബം കോളജിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ്.

 
 

Latest News