ജയ്പൂർ - ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം. ഉടമയുടെ തല കടിച്ചെടുത്തായിരുന്നു ഒട്ടകത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകത്തിന്റെ ഉടമ സൊഹൻറാം നായക് എന്ന ആളാണ് മരിച്ചത്.
കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊരു ഒട്ടകത്തെ കണ്ടതോടെ കയർ പൊടിച്ച് ഓടുകയായിരുന്നു. ഇതുകണ്ട ഉടമ ഒട്ടകത്തിന്റെ പിന്നാലെ ഓടുകയും പിടിച്ചുകെട്ടി, ശാന്തമാക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉടനെ അക്രമാസക്തമായി ഒട്ടകം ഉടമക്കെതിരെ തിരിഞ്ഞു. ഉടമയുടെ കഴുത്തിൽ കടിച്ച് തള്ളി നിലത്തിട്ട ഒട്ടകം, ശേഷം തല കടിച്ചെടുക്കുകയായിരുന്നു. സൊഹൻ റാമിന്റെ നിലവിളി കേട്ട് നാട്ടുകാരും മറ്റും ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവസാനം, ഏറെ പാടുപെട്ടാണ് ഒട്ടകത്തെ ഒരു മരത്തിൽ തളച്ചത്. രോഷാകുലരായ നാട്ടുകാരിൽ ചിലർ ഒട്ടകത്തെ അടിച്ചതിനു പിന്നാലെ ചത്തു. ഒട്ടകത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജനവികാരം നെഞ്ചേറ്റി പ്രതിപക്ഷം; ഇത് അഹങ്കാരം തലയ്ക്കു പിടിച്ച സർക്കാർ, ജനങ്ങളോടും പുച്ഛമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം - സംസ്ഥാനം ആളിക്കത്താനിരിക്കുന്ന പ്രതിപക്ഷ സമരത്തിന്റെ സൂചന നൽകി പ്രതിപക്ഷം. ജനങ്ങളിൽ കടുത്ത സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധം നിയമസഭയിൽ തുടരുന്നു. ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ്.
ഇന്ധന-നികുതി വർധനയിൽ പ്രതിഷേധിച്ച് എം.എൽ.എ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എമാർ ഇന്ന് നിയമസഭയിലെത്തിയത്. കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ജനങ്ങളോട് സർക്കാരിനു പുച്ഛമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ധാർമിക ഉത്തരമാണ് ഇവിടെ നിറവേറ്റുന്നത്. അഹങ്കാരം തലയ്ക്കു പിടിച്ച സർക്കാരാണിത്. അവർക്ക് പ്രതിപക്ഷത്തോട് പരിഹാസമാണ്. ജനങ്ങളോട് പുച്ഛമാണ്. ജനങ്ങളെ മറന്നാണ് സർക്കാർ പോകുന്നത്. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് കാണിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതു കൊണ്ട് നികുതി കുറയ്ക്കില്ല എന്നു പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഒരു കമ്മ്യൂണിസ്റ്റ് സർക്കാറാണിത് പറയുന്നത്. ഇന്ധന നികുതി കേന്ദ്രം കൂട്ടിയപ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞയാളാണ് പിണറായി വിജയൻ. ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ നികുതി നിർദേശങ്ങളുമായി വന്നിരിക്കുന്നത്. ഇത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ അംഗങ്ങൾ നടത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി എം.ബി.രാജേഷ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു. അതേസമയം, സഭയ്ക്കു മുന്നിൽ നാല് പ്രതിപക്ഷ യുവ എം.എൽ.എമാരുടെ സത്യാഗ്രഹം തുടരുകയാണ്. സഭാ സമ്മേളനം ഇന്ന് അവസാനിക്കുന്നതോടെ പ്രതിഷേധ പരിപാടികൾ ജില്ലാ തലത്തിൽ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
ജനങ്ങളുടെ നടുവൊടിക്കുന്ന ജനവിരുദ്ധ തീരുമാനം ഉപേക്ഷിക്കുംവരേ പ്രക്ഷോഭമുഖം ജ്വലിപ്പിച്ചുനിർത്താനാണ് പ്രതിപക്ഷ തീരുമാനം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രതിപക്ഷത്തിന്റെ ആവശ്യത്തോടൊപ്പം പൊതുസമൂഹം ഉണ്ടെന്നത് സി.പി.എമ്മിനെയും സർക്കാറിനെയും ഏറെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇടതു മുന്നണി കൺവീനറുമെല്ലാം പൊതുജന വികാരത്തെ മാനിച്ച് പ്രതീക്ഷ നൽകുന്ന വാക്കുകൾ നൽകിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരപരമായ സമീപനമാണ് ജനങ്ങളിൽ ദുരിതഭാരം അടിച്ചേൽപ്പിക്കുന്നതെന്നാണ് വിമർശം. ഇത് സി.പി.എമ്മിനെയും വല്ലാതെ പ്രതിസന്ധിയിലാക്കുമെന്നതാണ് സൂചനകൾ.