വിശാഖപട്ടണം- ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടക്കുന്ന ആദിവാസി യുവാവിനെ ഒടുവില്‍ പോലീസ് സഹായിച്ചു. ഒഡീഷയിലെ
വീട്ടിലേക്ക് ഭാര്യയുടെ മൃതദേഹം തോളിലേറ്റി വന്ന 33 കാരനായ ആദിവാസി യുവാവിനെയാണ് ആന്ധ്രാപ്രദേശിലെ പോലീസ് സഹായിച്ചത്.
ഓട്ടോറിക്ഷാ െ്രെഡവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മൃതദേഹവുമായി ഹൈവേയിലൂടെ നടക്കാന്‍ നിര്‍ബന്ധിതനായത്. മറ്റൊരു വാഹനം ഏര്‍പ്പാടാക്കാന്‍ പണമില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വിജയനഗരത്തുള്ള ചിലര്‍ ഇതു കണ്ട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് യുവാവിനെ സഹായിക്കാന്‍ പോലീസ് പണം സ്വരൂപിക്കുകയായിരുന്നു. ഒഡീഷയിലെ കോരാപുട്ടില്‍ നിന്നുള്ള ഈഡെ സാമുലു അസുഖബാധിതയായ ഭാര്യ ഈഡെ ഗുരുവിനെ വിശാഖപട്ടണത്തെ സാങ്കിവലസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ചികിത്സയോട് പ്രതികരിക്കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് അവളെ അവരുടെ ഗ്രാമമായ ഒഡീഷയിലെ സൊറാഡയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു.
ആശുപത്രിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് മടങ്ങാന്‍ ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി. പക്ഷേ വിജയനഗരത്തിന് സമീപമെത്തിയപ്പോള്‍ ഭാര്യ മരിച്ചു. ഓട്ടോറിക്ഷാ െ്രെഡവര്‍ക്ക് 2,000 രൂപയാണ് നല്‍കിയത്. തുടര്‍ന്ന് മൃതദേഹവുമായി പോകാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. മറ്റൊരു വാഹനത്തിന് പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി എഡെ സാമുലു കിലോമീറ്ററുകളോളം നടന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി തിരുപതി റാവുവും സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാര്‍ നായിഡുവുമാണ ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ 10,000 രൂപ ശേഖരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)