Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബിനാമികളെ കണ്ടെത്താന്‍ ഡിജിറ്റല്‍ വികസനം വലിയ സഹായമായി-മന്ത്രി

റിയാദ് - സൗദിയിലെ മികച്ചതും നൂതനവുമായ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ബിനാമി ബിസിനസിനെതിരായ പോരാട്ടത്തെ സഹായിക്കുന്നതായി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. റിയാദില്‍ ദ്വിദിന സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. സൗദിയില്‍ നിഴല്‍ സമ്പദ്‌വ്യവസ്ഥ ഇല്ലാതാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമങ്ങള്‍ തുടരുകയാണ്. സൗദിയില്‍ ഇപ്പോഴും നിഴല്‍ സമ്പദ്‌വ്യവസ്ഥയുടെ സാന്നിധ്യമുണ്ട്.
ആഗോള സാമ്പത്തിക, വികസന വെല്ലുവിളികള്‍ നേരിടാന്‍ സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളില്‍ ഏകോപനം വര്‍ധിപ്പിക്കേണ്ടതുണ്ട്. നിഴല്‍ സമ്പദ്‌വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിരോധിത വ്യാപാരമല്ല. മറിച്ച്, ഇത് അക്കൗണ്ടിംഗ് രേഖകളില്‍ രജിസ്റ്റര്‍ ചെയ്യാത്ത, മൊത്തം ആഭ്യന്തരോല്‍പാദനം കണക്കാക്കുന്നതില്‍ ഉള്‍പ്പെടാത്ത സ്ഥാപനങ്ങളും വ്യക്തികളും നടത്തുന്ന ബിസിനസ് ആണ്. ഇത്തരം ബിസിനസുകള്‍ ലോകത്തെങ്ങും വ്യാപകമാണ്.
ലോകത്തെ 154 രാജ്യങ്ങളില്‍ പത്തു മുതല്‍ 60 ശതമാനം വരെ നിഴല്‍ സമ്പദ്‌വ്യവസ്ഥയുള്ളതായി അന്താരാഷ്ട്ര നാണയനിധി കണക്കാക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലെ സഹകരണം, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ എളുപ്പമാക്കല്‍, ബിസിനസ് നടത്തല്‍ എളുപ്പമാക്കല്‍, സാങ്കേതിക മേഖലയിലെ വലിയ പുരോഗതി എന്നിവ സൗദിയില്‍ നിഴല്‍ സമ്പദ്‌വ്യവസ്ഥ ചെറുക്കാന്‍ സഹായകമായി. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലെ സഹകരണത്തിലൂടെയും ബിസിനസ് നടത്തല്‍ നടപടികള്‍ എളുപ്പമാക്കിയും നികുതിപാലന പ്രക്രിയ എളുപ്പമാക്കിയും ബിനാമി ബിസിനസ് വിരുദ്ധ നിയമം ശക്തമായി നടപ്പാക്കിയും നിഴല്‍ സമ്പദ്‌വ്യവസ്ഥ പരിമിതപ്പെടുത്താന്‍ കഴിയും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News