ന്യൂയോർക്ക്- കൗമാരക്കാരനായ മകനോടൊപ്പം ഇരിക്കാന്‍ അമ്മ സീറ്റ് മാറാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് യുവതി നല്‍കിയ ടിക് ടോക് വീഡിയോ വൈറലായി. വിമാനത്തിലെ മര്യാദയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
വീഡിയോക്ക് വലിയ പ്രതികരണം ലഭിച്ചത്. വിമാനത്തില്‍ സീറ്റ് മാറുന്നതിനെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചയ്ക്ക് ആപ്പില്‍ തുടക്കമിടുകയും ചെയ്തു.
സഹയാത്രികയുടെമേല്‍ മൂത്രമൊഴിച്ചതടക്കം വിമാനത്തിലെ മര്യാദയെ കുറിച്ച് ചര്‍ച്ച നടക്കുന്ന സമയമാതിനാലാകണം 1,826 ഫോളോവേഴ്‌സ് മാത്രമുള്ള സൂര്യ ഗാര്‍ഗ് പോസ്റ്റ് ചെയ്ത സീറ്റ് മാറുന്നത് സംബന്ധിച്ച വീഡിയോയും ലക്ഷങ്ങള്‍ ശ്രദ്ധിച്ചത്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യന്നവര്‍ അടുത്തടുത്തിരിക്കാന്‍ വേണ്ടി പലപ്പോഴും ആളുകളോട് സീറ്റ് മാറാന്‍ ആവശ്യപ്പെടാറുണ്ട്. അധിക ചാര്‍ജ് നല്‍കിയായിരിക്കും ആ സീറ്റ് ബുക്ക് ചെയ്തതെന്ന കാര്യം ആളുകള്‍ ഓര്‍ക്കാറില്ല.
ചെറിയ കുട്ടികളുള്ള കുടുംബത്തിനായി സീറ്റ് മാന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും എന്നാല്‍ ഈ സംഭവത്തില്‍ 16-17 വയസ്സുള്ള മകനോടൊപ്പം ഇരിക്കാനാണ് അമ്മ സീറ്റ് മാറാന്‍ ആവശ്യപ്പെട്ടതെന്ന് സൂര്യ ഗാര്‍ഗ് പറയുന്നു. ഇവന്‍ എങ്ങനെ കുട്ടിയാകുമെന്നും മുതിര്‍ന്ന ആളാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
തന്റെ വിന്‍ഡോ സീറ്റില്‍ നിന്ന് കുറച്ച് വരി പിന്നിലെ നടുവിലുള്ള സീറ്റിലേക്ക് മാറാനാണ് സ്ത്രീ ആവശ്യപ്പെട്ടത്. സീറ്റിനായി കൂടുതല്‍ പണം നല്‍കിയെന്നും മാറാന്‍ കഴിയില്ലെന്നും മറുപടി നല്‍കി. ഇത് സ്ത്രീയെ പ്രകോപിപ്പിച്ചെന്നും തന്നെ തെറി വിളിച്ചുവെന്നും ടിക് ടോക്കര്‍ പറഞ്ഞു.
താന്‍ ഇവിടെ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ആരെങ്കിലും പറയണമെന്ന ആവശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ആളുകള്‍ കഥയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ക്ലിപ്പിന് ആവേശകരമായ പ്രതികരണം ലഭിച്ചത്. അതേസമയം, വൈറലാക്കാനുള്ള ശ്രമത്തില്‍ കെട്ടിച്ചമച്ചതാകാമെന്ന അനുമാനം പങ്കുവെക്കുന്നവരുമുണ്ട്. അനുമാനത്തിലേക്ക് നയിക്കുന്നു.
സൂര്യ ഗാര്‍ഗ് ശരിയായ തീരുമാനമാണ് എടുത്തതെന്ന് പലരും അഭിപ്രായപ്പെട്ടു. 12 വയസ്സിനു താഴെയുള്ള കുട്ടിയാണെങ്കില്‍ അച്ഛനായാലും അമ്മക്കായാലും സീറ്റ് മാറാന്‍ ആവശ്യപ്പെടാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)