ന്യൂയോര്‍ക്ക്- മരണം സ്ഥിരീകരിച്ച് സംസ്‌കരിക്കാനായി ഫ്യണറല്‍ ഹോമിലെത്തിച്ച വയോധിക കണ്ണു തുറന്നു. രാവിലെ 11.15 ന് മരണം സ്ഥിരീകരിച്ച 82 കാരിയുടെ മൃതദേഹം ഒന്നരയോടെയാണ് ഫ്യൂണറല്‍ ഹോമിലെത്തിച്ചത്. മരണം ഉറപ്പാക്കി മൂന്ന് മണിക്കൂറിനുശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവെന്നതെന്ന് പോലീസ് പറഞ്ഞു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ന്യൂയോര്‍ക്കിലെ പോര്‍ട്ട് ജെഫേഴ്‌സണിലുള്ള വാട്ടേഴ്‌സ് എഡ്ജ് റീഹാബ് ആന്‍ഡ് നഴ്‌സിംഗ് സെന്ററില്‍ വൃദ്ധയുടെ മരണം സ്ഥിരീകരിച്ചതും തുടര്‍ന്ന് ഫ്യൂണറല്‍ ഹോമിലേക്ക് കൊണ്ടുപോയതും അന്വേഷിക്കുകയാണെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു. ഒരു മാസത്തിനിടെ ന്യൂയോര്‍ക്കില്‍ ഇത് രണ്ടാം തവണയാണ് മരണം സ്ഥിരീകരിച്ച് അബദ്ധം പറ്റിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)