കോട്ടയം -അനധികൃതമായി താമസിച്ചുവന്ന അഫ്ഗാന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ അഹമ്മദ് നസീര്‍ ഒസ്മാനി (24) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിസയില്‍ അഫ്ഗാനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ഇയാള്‍ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ദല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും, പിന്നീട് ചങ്ങനാശ്ശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു വരവെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരന്‍ കഴിയുന്നതായി കണ്ടെത്തിയത്.അനധികൃത കുടിയേറ്റത്തിനും വിസ നിയമലംഘനത്തിനും ഇയാള്‍ക്കെതിരെയും കൂടാതെ വേണ്ടത്ര രേഖകള്‍ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)