Sorry, you need to enable JavaScript to visit this website.

സിസ്റ്റര്‍ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി- അഭയ കൊലക്കേസ് പ്രതി സിസ്റ്റര്‍ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് നിയമ വിരുദ്ധമെന്ന് ദല്‍ഹി ഹൈക്കോടതി. സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്ക് എതിരെ 2009ല്‍ സിസ്റ്റര്‍ സ്‌റ്റെഫി നല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ വിധി. ജൂഡീഷ്യല്‍ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്ന കുറ്റാരോപിതരായ വ്യക്തികളുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന വ്യക്തി സ്വാതന്ത്യങ്ങളുടെ ലംഘനമാണ്. കന്യകാത്വ പരിശോധനാ റിപ്പോര്‍ട്ട് സിബിഐ പുറത്തുവിട്ടത് അപകീര്‍ത്തികരമാണെന്ന്    സിസ്റ്റര്‍ സെഫിയുടെ വാദം പരിശോധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ കേസില്‍ വിചാരണ പൂര്‍ത്തിയായതിന് ശേഷം പരാതിക്കാരിക്ക് നഷ്ടപരിഹാരം ഉള്‍പെടെ നിയമം അനുവദിക്കുന്ന മറ്റ് പ്രതിവിധികള്‍ തോടാമെന്നും കോടതി വ്യക്തമാക്കി.
    സിസ്്റ്റര്‍ അഭയ കൊലക്കേസില്‍ 2020ല്‍ സിബിഐ കോടതി സിസ്റ്റര്‍ സ്‌റ്റെഫിയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. കന്യാകാത്വ പരിശോധനയ്ക്ക് എതിരെ സിസ്റ്റര്‍ സ്റ്റെഫി നല്‍കിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് പരാതിക്കാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സിബിഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സ്റ്റെഫിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. സിസ്റ്റര്‍ സ്റ്റെഫിയും ഫാ.തോമസ് കോട്ടൂരുമായുള്ള ബന്ധം പുറത്താകാതിരിക്കുന്നതിനാണ് ഇരുവരും ചേര്‍ന്ന് സിസ്റ്റര്‍ അഭയയെ കൊലപെടുത്തിയതെന്ന് സിബിഐ കോടതിയുടെ കണ്ടെത്തലിന് തെളിവായിട്ടാണ് സിസ്റ്റര്‍ സ്‌റ്റെഫിയുടെ കന്യകാത്വ പരിശോധനയ്ക്ക് സിബിഐ ഉത്തരവിട്ടത്. സിബിഐ കോടതിയുടെ വിധി അപ്പീലിനെ തുടര്‍ന്ന് കേരള ഹൈക്കോടതി റദ്ധാക്കിയിരുന്നു.

 

 

 

 

 

 

 

 

Latest News