Sorry, you need to enable JavaScript to visit this website.

പതിനാറുകാരൻ 58 കാരിയെ ബലാത്സംഗം ചെയ്തു കൊന്നു; മോഷണം ആരോപിച്ചതിന് പ്രതികാരം

ന്യൂദൽഹി- മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരൻ 58 കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ചു കൊന്നു. രണ്ട് വർഷം മുമ്പ് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് പരാതി നൽകിയതിന്റെ വൈരാഗ്യമാണ് പതിനാറുകാരൻ തീർത്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 
ഹനുമാന പോലീസ് സ്‌റ്റേഷൻ പരിധിയിലെ കൈലാഷ്പുരി ഗ്രാമത്തിൽ ജനുവരി 30ന് രാത്രിയാണ് സംഭവം. സ്ത്രീയുടെ വായിൽ പ്ലാസ്റ്റിക് ബാഗും തുണിയും തിരുകിയ ശേഷം കെട്ടിടത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തേക്ക് വലിച്ചിഴച്ച് തലയിലും മറ്റ് ശരീരഭാഗങ്ങളിലും കത്തി ഉപയോഗിച്ച് കുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പ് കുട്ടി മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സ്ത്രീയുടെ വീട്ടുകാർ ആരോപിച്ചിരുന്നുവെന്നും അതിന് പ്രതികാരം ചെയ്യുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. 
58 കാരിയായ സ്ത്രീയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കിടക്കുന്നതായി ഫെബ്രുവരി ഒന്നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയിലേക്ക് അന്വേഷണ സംഘം തിരിഞ്ഞത്. 
രണ്ട് വർഷം മുമ്പ് ടെലിവിഷൻ കാണാൻ വീട്ടിൽ വരാറുണ്ടായിരുന്ന കുട്ടിയെ, ആ വീട്ടിൽനിന്ന് മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് സ്ത്രീയും കുടുംബവും സംശയത്തിൽ നിർത്തിയിരുന്നു. ഇത് ഇരുവീട്ടുകാരും തമ്മിൽ ശത്രുതയുണ്ടാക്കാൻ കാരണമായി. മോഷണക്കുറ്റത്തെ തുടർന്ന് ഗ്രാമത്തിൽ നേരിട്ട നാണക്കേടിന് പ്രതികാരം ചെയ്യാൻ കുട്ടി തീരുമാനിക്കുകയായിരുന്നു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ജനുവരി 30 ന്, യുവതിയുടെ മകനും ഭർത്താവും വീട്ടിൽനിന്ന് പുറത്തുപോയപ്പോൾ, കുട്ടി വീട്ടിൽ കയറി. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയും നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പോളിത്തീൻ ബാഗും തുണിയും വായിൽ തിരുകുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് കയറും വയറും ഉപയോഗിച്ച് മുഖത്ത് പ്ലാസ്റ്റിക് ബാഗ് കെട്ടി കെട്ടിടത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. വാതിലിൽ കെട്ടിയ ശേഷം, ശ്വാസം മുട്ടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സ്ത്രീയുടെ തലയിലും കാലിലും നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും അരിവാൾ കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും ആഭരണങ്ങളും എടുത്ത ശേഷം കുട്ടി ഒളിവിൽ പോകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയക്കുകയും 302 (കൊലപാതകം), 376 (ബലാത്സംഗം), 460 (വീട് അതിക്രമം) 380 (മോഷണം), 201 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു.
 

Tags

Latest News