കോഴിക്കോട്- കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ആറില്‍ നാലുപേരുടെ മൃതദേഹ അവശിഷ്ടങ്ങളിലും സയനൈഡോ വിഷാംശമോ കണ്ടെത്താതെ ദേശീയ ഫോറന്‍സിക് ലാബ്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിലാണ് വിഷാംശമോ സയനൈഡോ പരിശോധനയില്‍ കണ്ടെത്താതിരുന്നത്.
റോയ് തോമസ്, സിലി എന്നിവരുടെ ശരീരത്തില്‍ സയഡൈിന്റെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2002നും 2014നും ഇടയിലാണ് ആറുപേരും മരിച്ചത്. ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് 2019ലാണ് പരിശോധനയ്്ക്ക് അയച്ചത്.
അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലെപ്പെടുത്തിയാണ് കേസ്. ജോളി ജോസഫ് എന്ന കൂടത്തായി ജോളി സ്വത്ത് തട്ടിയെടുക്കാന്‍ തയ്യാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുമാണ് ആറ് മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. കണ്ടെത്തിയത്.
2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച് അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചതാണ് പരമ്പരയിലെ ആദ്യത്തേത്. ആറു വര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസ് എന്നിവരും മരിച്ചു. അന്നമ്മ തോമസിന്റെ സഹോദരന്‍ എം. എം. മാത്യുവും തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈനും 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിക്കുകയായിരുന്നു.