Sorry, you need to enable JavaScript to visit this website.

ഒടുവില്‍ ആ ധന്യ മുഹൂര്‍ത്തത്തിന് വേണ്ടി പ്രിയദര്‍ശനും ലിസിയും ഒന്നിച്ചു, ഒറ്റ ഫ്രെയിമില്‍ വീണ്ടും കുടുംബ ചിത്രം പതിഞ്ഞു

സിനിമാ താരങ്ങളുടെ മക്കള്‍ വിവാഹിതകാരുമ്പോള്‍ അത് വലിയ വാര്‍ത്തയാകാറുണ്ട്. നിരവധി സെലിബ്രേറ്റികളെ പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷപൂര്‍വ്വമാണ് പല വിവാഹങ്ങളും നടത്താറുള്ളത്. എന്നാല്‍ അതൊന്നുമില്ലാതെ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹം നടന്നു. ലളിതമായ ചടങ്ങില്‍ ആകെ പങ്കെടുത്തത് പത്തില്‍ താഴെ പേര്‍ മാത്രം. പക്ഷേ മറ്റൊരു പ്രധാന കാര്യം നടന്നു. ആ ധന്യ നിമിഷത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശനും ലിസിയും ഒന്നിച്ചു. ഒറ്റ ഫ്രെയിമിലുള്ള ഇവരുടെ കുടുംബ ചിത്രം പുറത്തു വന്നതോടെ ആരാധകരും അമ്പരന്നിരിക്കുകയാണ്.  2016 ലാണ്‌ പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത്.

അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ മെര്‍ലിനെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. ചെന്നൈയിലെ ഇവരുടെ പുതിയ ഫ്‌ലാറ്റില്‍ തീര്‍ത്തും ലളിതവും സ്വകാര്യവുമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍. വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ആയിരുന്നു വി.എഫ്.എക്സ് ചെയ്തത്. ചന്തുവെന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ഥ് അമേരിക്കയില്‍ ഗ്രാഫിക്‌സ് കോഴ്‌സ് കഴിഞ്ഞതാണ്.അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം മരയ്ക്കാറില്‍ വിഎഫ്എക്‌സ് സൂപ്പര്‍വൈസറായി ചേരുകയായിരുന്നു. ഈ ചിത്രത്തിന് സിദ്ധാര്‍ഥിന് ദേശീയപുരസ്‌ക്കാരവും ലഭിച്ചിരുന്നു. സിദ്ധാര്‍ഥിന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.പുറത്ത് വന്ന ചിത്രങ്ങളില്‍ ആരാധകരേയെല്ലാം ആകര്‍ഷിച്ചത് നടി ലിസിയുടെ സാന്നിധ്യമാണ്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്റെ ഒരു കുടുംബ ചിത്രം സോഷ്യല്‍മീഡിയയില്‍ വരുന്നത്.ലിസിയുമായി പിരിഞ്ഞ ശേഷം മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മാത്രമാണ് പ്രിയദര്‍ശന്‍ പൊതുവെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ളത്. ലിസിയും ചെന്നൈയില്‍ ഒറ്റയ്ക്കാണ് താമസം. കേരള സ്‌റ്റൈലിലാണ് സിദ്ധാര്‍ഥിന്റെ വിവാഹം നടന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും മനസിലാകുന്നത്.

കേരള സാരിയും ലളിതമായ മേക്കപ്പും ആഭരണങ്ങളുമാണ് വധു മെര്‍ലിന്‍ ധരിച്ചിരുന്നത്. സിദ്ധാര്‍ഥ് ക്രീം നിറത്തിലുള്ള വിവാഹ വസ്ത്രമാണ് ധരിച്ചിരുന്നത്. വിവാഹ മോചിതരായ ലിസിയും പ്രിയദര്‍ശനും മക്കളുടെ എന്ത് കാര്യത്തിന് വേണ്ടിയും ഒരുമിച്ച് നില്‍ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
മകന്റെ കല്യാണത്തിന് ഒരുമിച്ച ഇരുവരും അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ എല്ലാം ഭംഗിയായി ചെയ്തു. പ്രിയദര്‍ശന്‍-ലിസി താര ദമ്പതികളുടെ വിവാഹ മോചനം പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹതരായത്. 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ലിസി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News